Wednesday, June 18, 2025 11:31 am

ഇത് നടൻ പ്രേംനസീറും സത്യനുമൊക്കെ സ്ഥിരമായി താമസിച്ചിരുന്ന ഗസ്റ്റ് ഹൗസ് ; ആലുകൾ മുളച്ചു , തറയും ഭിത്തിയും വിണ്ടുകീറി ; പ്രേതാലയമായി പഴയമുടെ പ്രൗഡി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയം നഗരസഭയുടെ പഴയ ഗസ്റ്റ് ഹൗസ് അപകട ഭീഷണിയിൽ. കോട്ടയത്തെത്തുമ്പോൾ നടൻ പ്രേംനസീറും സത്യനുമൊക്കെ സ്ഥിരമായി താമസിച്ചിരുന്ന ഗസ്റ്റ് ഹൗസാണ് അവഗണിക്കപ്പെട്ട് ഇടിഞ്ഞുവീഴാറായി നിൽക്കുന്നത്. കെട്ടിടം പൊളിക്കുന്നതിനായി ടെൻഡർ വിളിക്കുമെന്ന് അധികൃതർ അറിയിച്ചെങ്കിലും 12 കൊല്ലം കൊണ്ടും നടപടിയായില്ല. പഴമയുടെ പ്രൗഢി പേറിയിരുന്ന കോട്ടയം കാരപ്പുഴയിലെ ഗസ്റ്റ് ഹൗസ് പൊളിച്ചു നീക്കുമെന്ന് നഗരസഭ പറഞ്ഞിട്ട് ഒരു വ്യാഴവട്ടം കഴിഞ്ഞു. ഇക്കാലയളവുകൊണ്ട് കെട്ടിടത്തിന്റെ പലയിടത്തും ആലുകൾ മുളച്ചുവളർന്നു. തറയും ഭിത്തിയും വിണ്ടുകീറി. കോൺക്രീറ്റ് പാളികൾ അടർന്നുവീണു. നിലവിൽ പൊളിച്ചു മാറ്റാനായി സീൽ ചെയ്തിരിക്കുകയാണ്.

ഒരുകാലത്ത് കെട്ടിടം സംസ്ഥാനത്തെ തന്നെ ഏറ്റവും നല്ല അതിഥിമന്ദിരങ്ങളിലൊന്നായിരുന്നു. ഇവിടേക്കെത്തുന്ന നടന്മാരായ സത്യനെയും പ്രേംനസീറിനെയും അടൂർ ഭാസിയെയും രാഷ്ട്രീയ നേതാക്കളെയും കാണാൻ ആരാധകർ എപ്പോഴും പുറത്ത് നിലയുറപ്പിച്ചിരുന്നു. അപകട ഭീഷണിയില്ലെന്ന് നഗരസഭ പറയുന്ന കെട്ടിടത്തിന്റെ മറ്റൊരു വശത്ത് കൃഷിഭവൻ പ്രവർത്തിക്കുന്നുണ്ട്. ഇവിടെയെത്തുന്ന നാട്ടുകാർക്കോ ജീവനക്കാർക്കോ കുടിക്കാൻ ഒരു തുള്ളി വെള്ളമില്ല, ശുചിമുറി ഇല്ല. രാത്രിയായാൽ പിന്നെ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രം. കെട്ടിടം സംരക്ഷിച്ച് നിലനിർത്തണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും പൂർണ്ണമായി അവഗണിക്കപ്പെട്ട കെട്ടിടത്തെ ഇനി സംരക്ഷിക്കുക പ്രായോഗികമാണോ എന്നും സംശയമുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിലമ്പൂരിൽ വോട്ടുറപ്പിക്കാൻ സാമുദായിക നേതാക്കളെ കണ്ട് പി വി അൻവർ

0
മലപ്പുറം : നിലമ്പൂരിൽ വോട്ടുറപ്പിക്കാൻ സാമുദായിക നേതാക്കളെ കണ്ട് പിവി അൻവർ....

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പല ദശാസന്ധികളിലും സിപിഎം ആർഎസ്എസുമായി സഖ്യം ചേർന്നു : സന്ദീപ് വാര്യർ

0
മലപ്പുറം: എംവി ​ഗോവിന്ദൻ്റെ ആർഎസ്എസുമായി ബന്ധപ്പെട്ടുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി കോൺ​ഗ്രസ്...

അഹമ്മദാബാദ് വിമാന അപകടത്തിൽ നിന്ന് രക്ഷപെട്ട വിശ്വാസ് കുമാർ ആശുപത്രി വിട്ടു

0
അഹമ്മദാബാദ് : അഹമ്മദാബാദ് വിമാന അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട യാത്രക്കാരൻ...

നടന്‍ ആര്യയുടെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

0
ചെന്നൈ: നടന്‍ ആര്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. ചെന്നൈ...