ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പായി കേരളത്തില്‍ പാർട്ടി സംവിധാനം ശക്തമാക്കാനൊരുങ്ങുകയാണ് ആംആദ്മി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ മുന്നണികൾക്കെതിരെ പ്രതിഷേധ കൂട്ടായ്മയുമായി ആംആദ്മി. ജില്ല കേന്ദ്രങ്ങളിലെല്ലാം ആംആദ്മി സമാധാന പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു. രണ്ട് വർഷം കഴിഞ്ഞ് വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി സംവിധാനം ശക്തമാക്കാനൊരുങ്ങുകയാണ് ആംആദ്മി. ഒരിടവേളയ്ക്ക് ശേഷം സംസ്ഥാന രാഷ്ട്രീയത്തിൽ ചലനമുണ്ടാക്കാനൊരുങ്ങുകയാണ് ആം ആദ്മി. ഇതിന് മുന്നോടിയായിട്ടായിരുന്നു 14 ജില്ല കേന്ദ്രങ്ങളിലും ഭരണ-പ്രതിപക്ഷ മുന്നണികൾക്കെതിരായുള്ള പ്രതിഷേധ റാലികൾ. കൊച്ചിയിലെ പ്രതിഷേധ കൂട്ടായ്മ പാർട്ടി സംസ്ഥാന കൺവീനർ പി.സി.സിറിയക് ഉദ്ഘാടനം ചെയ്തു.

തൃക്കാക്കര തെരഞ്ഞെടുപ്പിന് മുന്പ് അരവിന്ദ് കെജ്‍രിവാൾ നേരിട്ടെത്തി ട്വന്‍റി ട്വന്‍റിയുമായി സഖ്യം പ്രഖ്യാപിച്ചെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. പാർട്ടി അടിത്തറ ശക്തിപ്പെടുത്തിയ ശേഷം തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയാൽ മതിയെന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. രണ്ട് വർഷം കഴിഞ്ഞുള്ള ലോക്സഭ തെരഞ്ഞെടുപ്പും പിന്നാലെയെത്തുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പും 2026ലെ നിയമസഭ തെരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്പ് തന്നെ 20,000 വാർഡുകളിലും പാർട്ടി കമ്മിറ്റികൾ രൂപീകരിക്കാനാണ് ശ്രമം. ഇതിന്‍റെ ഭാഗമായി അടുത്ത മാസം മണ്ഡലം തലത്തിൽ ഭരണ-പ്രതിപക്ഷ മുന്നണികൾക്കെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ആംആദ്മി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാൻമസാലകൾ പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ വിൽക്കുന്നതിൽ നിരോധനം ; പുതിയ പാക്കേജിങ് നിയമം പ്രാബല്യത്തിൽ

0
ന്യൂഡൽഹി : പാൻമസാല പായ്ക്ക് ചെയ്യുന്നതിന് പ്ലാസ്റ്റിക് രഹിത വസ്തുക്കൾ നിർബന്ധമാക്കി...

കണ്ണൂരിലെ ഫാത്തിമത്ത് റിസയുടെ ആത്മഹത്യ : ഭർത്താവിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്ത് പോലീസ്

0
കണ്ണൂർ: പൊയ്ത്തുംകടവിലെ ഫാത്തിമത്ത് റിസയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് ആസിഫിന്റെ മാതാപിതാക്കളെ...

ടാറ്റ സൺസിൽ നേതൃത്വ പ്രതിസന്ധി : എൻ. ചന്ദ്രശേഖരൻ സ്ഥാനമൊഴിഞ്ഞേക്കും

0
മുംബൈ : എന്‍. ചന്ദ്രശേഖരന്റെ പിന്മാറ്റം ടാറ്റ സണ്‍സില്‍ പെട്ടെന്നൊരു നേതൃമാറ്റത്തിന്...

ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത് ; ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

0
ന്യൂഡൽഹി : ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുതെന്നും...