ജർമ്മനിയിൽ തടാകത്തിൽ വീണ് മലയാളി വൈദികന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പൈങ്ങോട്ടൂര്‍ : ജര്‍മ്മനിയിലെ മ്യൂണിക്കില്‍ വെള്ളത്തില്‍ വീണ സഹയാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി വൈദികന്‍ തടാകത്തില്‍ മുങ്ങി മരിച്ചു. സി.എസ്.ടി സഭാംഗമായ ഫാ. ബിനു (ഡൊമിനിക്) കുരീക്കാട്ടിലാണ് ചൊവ്വാഴ്ച്ച റേഗന്‍സ്ബുര്‍ഗിലുള്ള തടാകത്തില്‍ അപകടത്തില്‍പ്പെട്ടത്. ബവേറിയ സംസ്ഥാനത്തെ ഷ്വാര്‍സാഹ് ജില്ലയിലുള്ള ലേക്ക് മൂര്‍ണറില്‍ വൈകീട്ട് ആറേകാലോടെയാണ് അപകടം നടന്നത്.

ഒരാള്‍ തടാകത്തില്‍ നീന്തുകയും മുങ്ങിത്താഴുകയും ചെയ്യുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഉടന്‍ തന്നെ പോലീസിലും റസ്ക്യു സേനയിലും വിവരം അറിയിച്ചു. ഇവര്‍ സ്ഥലത്തെത്തി മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നലെ വൈകുന്നേരം 4.30ഓടെ അപകടം നടന്ന സ്ഥലത്തിന് സമീപത്തുനിന്നും മൃതദേഹം കണ്ടെത്തി. ഇന്‍ക്വസ്റ്റ് ചെയ്തശേഷം മ്യൂണികിലെ സ്വകാര്യ മോര്‍ച്ചറിയിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആറ് ദിവസത്തിനകം നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് സിഎസ്ടി സഭാധികൃതര്‍ അറിയിച്ചു.

കോതമംഗലം രൂപതയില്‍പ്പെട്ട പൈങ്ങോട്ടൂര്‍ ഇടവകാംഗമായ ഫാ. ബിനു ആലുവ സി.എസ്.ടി പ്രൊവിന്‍സിന്‍റെ ഭാഗമായ റേഗന്‍സ്ബര്‍ഗ് രൂപതയിലാണ് കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി സേവനം അനുഷ്ടിക്കുന്നത്. പൈങ്ങോട്ടൂര്‍ കുരീക്കാട്ടില്‍ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ ആറ് മക്കളില്‍ ഇളയയാളാണ്. സഹോദരങ്ങള്‍ : സെലിന്‍, മേരി, ബെന്നി, ബിജു, ബിന്ദു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപില്‍ ബോട്ട് മറിഞ്ഞ് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കാണാതായി

0
കവരത്തി: ലക്ഷദ്വീപില്‍ ബോട്ട് മറിഞ്ഞ് രണ്ട് പോലീസുകാരെ കാണാതായി. സുഹലി ദ്വീപിലെ...

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ബഹുജനപ്രക്ഷോഭവുമായി മുന്നോട് പോകും ; മുന്നറിയിപ്പുമായി ഝാർഖണ്ഡിലെ വിദ്യാർഥികൾ

0
റാഞ്ചി : തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം ശക്തമായ ബഹുജന പ്രക്ഷോഭമുണ്ടാകുമെന്ന മുന്നറിപ്പുമായി...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : അന്വേഷണ സംഘം വിപുലീകരിച്ചു

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ റെയ്‌ഡിനെത്തിയ ഇ ഡി...

കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല

0
കോട്ടയം: കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല രോഗബാധ. അതിരമ്പുഴ സ്വദേശിയായ...