വാലാങ്കര – ആയിരൂർ റോഡിന്റെ പണി പൂര്‍ത്തിയാക്കണം ; പ്രതിഷേധവുമായി ആം ആദ്മി പാർട്ടി

For full experience, Download our mobile application:
Get it on Google Play

വെണ്ണിക്കുളം : റാന്നി നിയോജക മണ്ഡലത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്നും പൂർത്തിയാക്കാത്ത വാലാങ്കര – ആയിരൂർ റോഡ് എത്രയുംവേഗം പണി പൂർത്തിയാക്കണമെന്നും കോമളം പാലം ഗതാഗത യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്  ആം ആദ്മി പാർട്ടി റാന്നി – എഴുമറ്റൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധര്‍ണ നടത്തി.

വെണ്ണിക്കുളം പി.ഡബ്ലിയു.ഡി ഓഫീസിനു മുൻപിൽ നടന്ന ധർണ, സാമൂഹ്യ പ്രവർത്തകനും രചയിതാവുമായ ഡോ. ജോസ് പാറക്കടവിൽ ഉദ്ഘാടനം ചെയ്തു.  ജില്ലാ സെക്രട്ടറി ജിബിൻ ജി ബ്ലെസ്സൻ, ജില്ലാ ട്രഷറർ ജോയ് എ ചെറിയാൻ, മണ്ഡലം കൺവീനർ മാത്യു തഴമൺ പ്രസംഗിച്ചു. ജനകീയ വിഷയങ്ങള്‍ക്കുനേരെ മുഖംതിരിച്ചാല്‍ കൂടുതൽ ശക്തമായ സമരങ്ങളുമായി ആം ആദ്മി പാർട്ടി രംഗത്തിറങ്ങുമെന്നും നേതാക്കള്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...