ചാങ്കൂർമുക്ക് കുമ്പഴ റോഡിലെ കുഴി അടക്കൽ അശാസ്ത്രീയമെന്ന് ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

കോന്നി : ചാങ്കൂർ മുക്ക് കുമ്പഴ റോഡിലെ കുഴികൾ അടക്കുന്നത് അശാസ്ത്രീയമായ രീതിയിൽ എന്ന് ആക്ഷേപമുയരുന്നു. ചാങ്കൂർ മുക്ക് മുതൽ കുമ്പഴ വരെയുള്ള റോഡിൽ പലയിടത്തും ചെറുതും വലുതുമായ നിരവധി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ബി എം ആൻഡ് ബി സി സാങ്കേതിക വിദ്യയിൽ നിർമ്മിച്ച റോഡിൽ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്നുണ്ട്. പുനലൂർ മൂവാറ്റുപുഴ പാതയിൽ ഗതാഗത തടസം നേരിട്ടാൽ ഇതുവഴിയാണ് വാഹനങ്ങൾ വഴി തിരിച്ചു വിടുന്നത്. എന്നാൽ ഈ കുഴികളിൽ മെറ്റൽ ഇട്ട ശേഷം റോളർ ഉപയോഗിച്ച് ഉറപ്പിക്കേണ്ട ഭാഗങ്ങൾ ഇടിമുട്ടി ഉപയോഗിച്ച് കൈകൾ കൊണ്ട് ഇടിച്ച് ഉറപ്പിക്കുകയാണ് ചെയ്യുന്നത്.

ഇത് കാലക്രമേണ വീണ്ടും ഇളകി കുഴി രൂപപെടുന്നതിന് കാരണം ആകും. ആഞ്ഞിലി കുന്ന് കയറ്റത്തിന്റെ ഭാഗത്ത് മാസങ്ങൾക്ക് മുൻപ് ഇത്തരത്തിൽ കുഴി രൂപപെട്ടിട്ടും അധികൃതർ അടക്കാൻ തയ്യാറായില്ല. പിന്നീട് നാട്ടുകാർ മണ്ണ് വെട്ടി ഇട്ട് കുഴി നികത്തുകയായിരുന്നു. ആധുനിക രീതിയിൽ ടാർ ചെയ്ത റോഡിൽ കുഴികൾ രൂപപ്പെട്ടാൽ പെട്ടെന്ന് വരുന്ന ഇരു ചക്ര വാഹനങ്ങൾ അടക്കം കുഴിയിൽ വീഴുന്നതിന് സാധ്യത ഏറെയാണ്. പയ്യനാമൺ ഭാഗത്തെ പാറമടകളിൽ നിന്നും പോകുന്ന ടിപ്പർ ലോറികളുടെ സഞ്ചാരവും റോഡ് തകർച്ചക്ക് കാരണമാകുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...