പാലക്കാട് : ആനക്കരയില്‍ സ്‌കൂള്‍ വാന്‍ പാടത്തേക്ക് ചരിഞ്ഞു.ഒഴിവായത് വന്‍ അപകടം. വെള്ളാളൂര്‍ സ്‌കൂളിന്റെ വാനാണ് വിദ്യാര്‍ഥികളുമായി വരുമ്പോള്‍ പാടത്തേക്ക് ചരിഞ്ഞത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ വാന്‍ വലിച്ചു കയറ്റി. വീതി കുറഞ്ഞ റോഡിന്റെ ഭാഗം ഇടിഞ്ഞതിനെ തുടര്‍ന്നാണ് പാടത്തേക്ക് ചരിഞ്ഞത്.
ആനക്കര, കപ്പൂര്‍ പഞ്ചായത്തുകളില്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ കീറുന്ന ജോലി തകൃതിയായി നടക്കുകയാണ്. ഗ്രാമീണ റോഡുകള്‍ കീറി പൈപ്പിട്ടിരിക്കുകയാണ്. വീതി കുറഞ്ഞ റോഡുകളിലൂടെ പൈപ്പ് ലൈന്‍ കീറിയതിനാല്‍ വാഹനങ്ങള്‍ ചാലിലേക്ക് ചരിയാന്‍ സാധ്യത കൂടുതലാണ്.