ജനങ്ങളുടെ അവസ്ഥയെക്കുറിച്ചാണ് മന്ത്രി സംസാരിച്ചത് ; സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറി ഉദയഭാനു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  ഭരണഘടനയെ രൂക്ഷമായി വിമര്‍ശിച്ച മന്ത്രി സജി ചെറിയാനെ ന്യായീകരിച്ച് സി.പി.എം. രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ചാണ് മന്ത്രി സംസാരിച്ചതെന്നും ഇത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പറഞ്ഞു.

ഭരണഘടന എത്രയോ തവണ ഭേദഗതി ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ഭരണഘടന അതിമനോഹരമായ ഭരണഘടനയാണ്. ഈ ഭരണഘടന രാജ്യത്തുണ്ടായിട്ടും രാജ്യത്തിന്റെ പ്രശ്നങ്ങളൊന്നും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന അര്‍ഥത്തിലാണ് മന്ത്രി സജി ചെറിയാന്‍ സംസാരിച്ചത്. രാജ്യത്തിന്റെ പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരം കാണുവാന്‍ ഈ ഭരണഘടന നിലവിലുണ്ടായിട്ടും കഴിഞ്ഞിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ പട്ടിണിക്കാരുള്ള രാജ്യം നമ്മുടേതാണ്. പോഷകാഹാരം കിട്ടാത്ത കുട്ടികളുള്ളത് ഇന്ത്യയിലാണ്. സ്വന്തമായി പാര്‍പ്പിടമില്ലാത്തത് ഇന്ത്യയിലാണ്. കോവിഡ് കാലത്ത് ഓക്സിജന്‍ കിട്ടാതെ മരിച്ചവരുടെ രാജ്യം ഇന്ത്യയാണ്.

ഇപ്പോഴത്തെ കോടതി വിധി എന്താണെന്നും കോടതി എവിടെനില്‍ക്കുന്നു എന്നതിനെക്കുറിച്ചെല്ലാം തനിക്ക് നല്ല ധാരണയുണ്ട്. അദ്ദേഹം രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ചാണ് പറഞ്ഞത്. ഇത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്. രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ മാധ്യമങ്ങള്‍ പറയാറുണ്ടോ എന്നും സി.പി.എം. ജില്ലാ സെക്രട്ടറി ചോദിച്ചു. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് രാജ്യത്ത് എഴുതിവെച്ചിരിക്കുന്നതെന്നായിരുന്നു സജി ചെറിയാന്റെ പ്രസംഗം. സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നതുമാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും ഈ ഭരണഘടന തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്നതാണെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...