എന്‍ജിന്‍ തകരാറിലായെന്ന സംശയം ; സ്‌പൈസ്‌ ജെറ്റ് വിമാനം കറാച്ചിയില്‍ ഇറക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട സ്‌പൈസ്‌ ജെറ്റ് വിമാനം എന്‍ജിന്‍ തകരാറിലായെന്ന സംശയത്തെ തുടര്‍ന്ന് പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഇറക്കി. പറന്നുകൊണ്ടിരിക്കെ വിമാനത്തിലെ അപകട സൂചന നല്‍കുന്ന ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് തെളിയുകയായിരുന്നു. തുടര്‍ന്നാണ് വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടത്.

സ്‌പൈസ്‌ ജെറ്റ് ബി 737 വിമാനമാണ് തിരിച്ചവിട്ടത്. വിമാനം കറാച്ചിയില്‍ സുരക്ഷിതമായി ഇറങ്ങുകയും യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കുകയും ചെയ്തു. വിമാനത്തിന് എന്തെങ്കിലും തകരാറ് സംഭവിച്ചതായി നേരത്തെ സൂചന ഒന്നും ലഭിച്ചിട്ടില്ലെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ കറാച്ചിയില്‍ ഇറക്കി ലഘുഭക്ഷണം നല്‍കി. ഇവരെ ദുബൈയിലേക്ക് കൊണ്ടുപോകാന്‍ മറ്റൊരു വിമാനം കറാച്ചിയിലേക്ക് അയച്ചതായും കമ്പനി അറിയിച്ചു.

രണ്ട് ദിവസം മുമ്ബ് ഡല്‍ഹിയില്‍ നിന്ന് ജബല്‍പൂരിലേക്ക് പറന്ന സ്‌പൈസ് ജെറ്റ് വിമാനം ക്യാബിനില്‍ പുക കണ്ടതിനെ തുടര്‍ന്ന് തിരിച്ചിറക്കിയിരുന്നു. 5000 അടി ഉയരത്തില്‍ വിമാനം പറക്കവെയാണ് ക്യാബിനില്‍ പുക കണ്ടത്. ജൂണ്‍ 19 ന് 185 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ പട്‌നയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...