മത പ്രഭാഷകനെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കോടതി നിര്‍ദ്ദേശപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മത പ്രഭാഷകനെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്. യേശുവിനെയും ക്രിസ്തു മതത്തെയും അവഹേളിച്ച്‌ സംസാരിച്ചതിനെ തുടര്‍ന്നാണ് മതപ്രഭാഷകനെതിരെ കൊച്ചി സൈബര്‍ പോലീസ് കേസെടുത്തത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി വസീം അല്‍ ഹിക്കാമിക്ക് എതിരെയാണ് നടപടി. ബി.ജെ.പി നേതാവ് അനൂപ് ആന്റണിയുടെ ഹ‍ര്‍ജിയില്‍ കോടതി നിര്‍ദ്ദേശപ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

മതപ്രഭാഷകനായ വസീം അല്‍ ഹിക്കാമിയുടെ യൂട്യൂബ് വീഡിയോയാണ് വിവാദങ്ങളിലേക്ക് നയിച്ചത്. ക്രൈസ്തവര്‍ പുണ്യദിനമായി കാണുന്ന ക്രിസ്‍മസിനേയും യേശുവിന്റെ ജന്മത്തെയും അവഹേളിച്ച്‌ സംസാരിച്ചു എന്നായിരുന്നു ആരോപണം. മതപ്രഭാഷകനെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അനൂപ് ആന്‍റണി സംസ്ഥാന ഡി.ജി.പിക്കും സൈബര്‍ ക്രൈം വിഭാഗത്തിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

യൂട്യൂബ് ദൃശ്യങ്ങള്‍ പരിശോധിച്ച എറണാകുളം ചീഫ് ജു‍ഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരാതി പരിശോധിക്കാനും നടപടിയെടുക്കാനും പോലീസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ്, കൊച്ചി സൈബര്‍ പോലീസ് വസീം അല്‍ ഹിക്കാമിയെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. മതവിദ്വേഷം സൃഷ്ടിക്കുക, മതവികാരം വ്രണപ്പെടുത്തുന്നതിന് ബോധപൂര്‍‍വം പ്രവര്‍ത്തിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സമാന സ്വഭാവമുളള മറ്റൊരു പരാതിയില്‍ വസീം അല്‍ ഹിക്കാമിക്കെതിരെ കോട്ടയം സൈബര്‍ പോലീസും കഴിഞ്ഞ മാസം കേസെടുത്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...