പത്തനംതിട്ട : മല്ലപ്പള്ളി – ആനിക്കാട് ചായക്കടയില്‍ സ്‌ഫോടനം. ആറുപേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ കൈപ്പത്തി അറ്റുപോയി. പാറപൊട്ടിക്കാന്‍ സൂക്ഷിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചതാണെന്നാണ് നിഗമനം. രാവിലെ 9 മണിയോടെയായിരുന്നു സ്‌ഫോടനം. പലഹാര അലമാരകള്‍ അടക്കം പൊട്ടിത്തെറിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആനിക്കാട് പഞ്ചായത്തില്‍ പുന്നവേലിയിയിലാണ് സ്‌ഫോടനം നടന്നത്. ഇന്ന് രാവിലെ 9മണിക്കായിരുന്നു സംഭവം.
കീണറുപണിക്കു പോകുന്ന ബിന്നിയെന്ന ആളിന്റെ കൈപ്പത്തിയാണ് സ്‌ഫോടനത്തില്‍ അറ്റുപോയത്. മറ്റ് ആറു പേര്‍ക്കും ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ട്. വളരെ ദൂരത്തേയ്ക്ക് സ്‌ഫോടനശബ്ദം കേട്ടുവെന്ന് നാട്ടുകാര്‍ പറയുന്നു. ചായക്കടയുടെ അലമാരയുടെ ചില്ലുകള്‍ പൊട്ടിത്തെറിച്ചാണ് ആളുകള്‍ക്ക് പരിക്കു പറ്റിയത് . അപകടത്തില്‍ പരിക്ക് പറ്റിയവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കീഴ്വായ്പ്പൂര്‍ പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തുന്നു.