ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് : സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ആം ആദ്മി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി :ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ നാലാമത്തേതും അവസാനത്തേതുമായ സ്ഥാനാർഥി പട്ടിക പുറത്ത് വിട്ട് ആം ആദ്മി പാർട്ടി. അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാൾ ന്യൂഡൽഹിയിൽ നിന്നും നിലവിലെ മുഖ്യമന്ത്രി അതിഷി വീണ്ടും കൽക്കാജിയിൽ നിന്ന് ജനവിധി തേടും. 38 അംഗ സ്ഥാനാർഥി പട്ടികയാണ് പാർട്ടി പുറത്ത് വിട്ടത്. സൗരഭ് ഭരദ്വാജ് ഗ്രേറ്റർ കൈലാഷി‌ൽ നിന്നാകും തെരഞ്ഞെടുപ്പിനെ നേരിടുക. കഴിഞ്ഞ ദിവസം ബിജെപി വിട്ട് ആം ആദ്മി പാർട്ടിയിലെത്തിയ രമേഷ് പെഹ്ൽവാനെ കസ്തൂർബ നഗറിൽ നിന്നുള്ള സ്ഥാനാർഥിയായി തീരുമാനിച്ചു. നിലവിൽ ആം ആദ്മിയുടെ മദൻലാൽ ആണ് അവിടെ എംഎൽഎ. പൂർണ ആത്മവിശ്വാസത്തോടെയും തയ്യാറെടുപ്പോടെയുമാണ് ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് അരവിന്ദ് കെജരിവാൾ പറഞ്ഞു. ബിജെപിയെ എവിടെയും കാണാനില്ല. അവർക്ക് കെജ്‌രിവാളിനെ പുറത്താക്കുക എന്ന ഒറ്റ മുദ്രാവാക്യം മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി സ്ഥാനാർഥി ആയി ഉയർത്തിക്കാട്ടാൻ ഒരു മുഖം പോലും ഇല്ലെന്നും കെജ്‌രിവാൾ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്ഷേത്രത്തിൽ പൂവേതെന്ന് തീരുമാനിക്കുന്നതും കോടതി, ഭക്തർക്ക് റോളില്ല ; കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി...

0
തൃശൂർ: കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ മുരളീധരൻ രം​ഗത്ത്. എല്ലാത്തിനും കോടതിയുടെ...

മന്ത്രി കെ എ തുളസിയുടെ ഡ്രൈവർ നിയമനം ; ഡിവൈഎഫ്ഐ പ്രവർത്തകനെ നിയമിച്ചതില്‍ പരാതി...

0
പാലക്കാട്: മന്ത്രി കെ എ തുളസിയുടെ ഡ്രൈവർ നിയമനത്തില്‍ പരാതി നൽകി യൂത്ത്...

ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടി ; അറസ്റ്റ്

0
ഭോപ്പാൽ: മധ്യപ്രദേശിലെ സത്ന ജില്ലയിൽ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി...

ജി സുധാകരന് താക്കീതുമായി സിപിഎം ; സമീപനം മാറ്റിയില്ലെങ്കിൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറിയുടെ...

0
ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി സുധാകരന് താക്കീതുമായി സിപിഎം. പൊതുവേദികളിലെ അധിക്ഷേപം അവസാനിപ്പിക്കണമെന്നാണ്...