കേരളത്തിൽ ആം ആദ്മി സാന്നിധ്യം ശക്തമാക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഡല്‍ഹിക്ക് പിന്നാലെ പഞ്ചാബിലും അധികാരത്തിലേറിയതിന്‍റെ ആവേശത്തിലാണ് ആം ആദ്മി പാര്‍ട്ടി. രാജ്യമാകെ ശക്തമായ സാന്നിധ്യമാകാനുള്ള തയ്യാറെടുപ്പുകളും പദ്ധതികളുമായാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നത്. കേരളത്തിലും നേരത്തെ തന്നെ പ്രവര്‍ത്തനം തുടങ്ങിയ എ എ പി കൂടുതല്‍ ശക്തമായ സാന്നിധ്യമായി മാറാനുള്ള ശ്രമത്തിലാണ്. അതിനിടെ കേരളത്തില്‍ പാര്‍ട്ടി പുതിയ ഓഫീസും തുറന്നു.

സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിനായി കൊച്ചിയിലാണ് പുതിയ ഓഫീസ് തുറന്ന് പ്രവ‍ര്‍ത്തനം ആരംഭിച്ചത്. ആപ്പിന്റെ ശക്തമായ വേരോട്ടം സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ബിജെപിയും ഭയത്തോടെയാണ് കാണുന്നത്. കേരളത്തില്‍ നേരത്തെ കാലുകുത്തിയ ആപ്പ് പഞ്ചാബിലെ വിജയത്തോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരമുഖത്ത് എത്തുവാനുള്ള തീവ്രപരിശ്രമത്തിലാണെന്ന് ഉറപ്പിച്ച് പറയുന്നതില്‍ സംശയം ഒട്ടും വേണ്ട.

ആം ആദ്മി പാര്‍ട്ടിയുടെ പുതിയ കേരള സംസ്ഥാന ഓഫീസ്‌, എറണാകുളം നോര്‍ത്ത്‌ റെയില്‍വേ സ്റ്റേഷന്‌ എതിര്‍വശം മേത്തര്‍ ബില്‍ഡിംഗിലാണ് തുറന്നത്. കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരി (ദേശീയ നിരീക്ഷകന്‍) എന്‍ രാജ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്തു. ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ ശക്തിപ്പെടുത്തുമെന്നും പാര്‍ട്ടി ദേശീയ സമിതിയുടെ ഫോക്കസ്‌ സംസ്ഥാനങ്ങളില്‍ കേരളവും ഉള്‍പ്പെടുമെന്നും എന്‍ രാജ പറഞ്ഞു.

കേരളത്തില്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്തി അടുത്ത പഞ്ചായത്ത്‌ നിയമസഭാ തെരെഞ്ഞെടുപ്പുകള്‍ക്കായി സജ്ജമാക്കുകയാണ്‌ തന്റെ ദൗത്യം എന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന കണ്‍വീനര്‍ പി സി സിറിയക്ക്‌, സംസ്ഥാന സെക്രട്ടറി പദ്മനാഭന്‍ ഭാസ്ക്കരന്‍, ട്രഷറര്‍ മുസ്തഫ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ ഷൈബു മഠത്തില്‍, വേണുഗോപാല്‍, ഷാജഹാന്‍, എറണാകുളം ജില്ലാ കണ്‍വീനര്‍ സാജു പോള്‍ തുടങ്ങിയവര്‍ പ്രസംഗിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...