നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ കൈവശം വെച്ചു ; മൂന്നു യുവാക്കള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ കൈവശം വെച്ചതിന് റാന്നി സ്വദേശികളായ മൂന്നു യുവാക്കള്‍ അറസ്റ്റില്‍. ഇവരെ സാഹസികമായി റാന്നി പോലീസാണ് കീഴടക്കിയത്. റാന്നി തീയാടിക്കല്‍ കക്കുഴിയില്‍ വില്‍സന്‍റെ മകന്‍ ബ്ലസന്‍ കുര്യാക്കോസ്(23), മന്ദമരുതി താമ്രത്ത് ബിജു എബ്രഹാമിന്‍റെ മകന്‍ ബെന്‍ ബിജു എബ്രഹാം(28), പഴവങ്ങാടി കല്ലുപറമ്പില്‍ സാജു കുര്യാക്കോസിന്‍റെ മകന്‍ നോഹിന്‍ സജു(27) എന്നിവരാണ് അറസ്റ്റിലായത്.

ഇവര്‍ മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നത് അറിഞ്ഞെത്തിയ റാന്നി എസ്.ഐ പി.ഡി സായിസേനന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ ആക്രമിച്ച് കടന്നു കളയുകയും ഒരാളെ എം.ഡി.എം.എ സഹിതം പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ എം.ആര്‍ സുരേഷിന്‍റെ നേതൃത്വത്തിലുള്ള കൂടുതല്‍ പോലീസ് സംഘമെത്തി രാത്രി തന്നെ മറ്റു രണ്ടു പേരെയും പിടികൂടുകയായിരുന്നു.

ഇവരെ ചോദ്യം ചെയ്തു കിട്ടിയ വിവരം വെച്ച് അങ്ങാടി പുല്ലൂപ്രത്ത് വാടകയ്ക്ക് താമസിക്കുന്ന എഴുമറ്റൂര്‍ സ്വദേശിയായ സുബിന്‍റെ വീട്ടില്‍ നിന്നും മൂന്നര കിലോഗ്രാം കഞ്ചാവും നാല്‍പ്പതു ഗ്രാം ഹഷീഷ് ഓയിലും കണ്ടെടുത്തു. പോലീസ് സംഘത്തെ കണ്ടു കടന്നു കളയാന്‍ ശ്രമിച്ച സുബിനെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി മാത്യു ജോര്‍ജ്, എസ്.എച്ച്.ഒ എം.ആര്‍ സുരേഷ്, എസ്.ഐമാരായ ഗീവര്‍ഗീസ്, ഹരി, സായിസേനന്‍, സി.പി.ഓമാരായ അജാസ്, മണിലാല്‍, സുധീഷ്, സുഭാഷ്, ഉണ്ണികൃഷ്ണന്‍, ലിജു എന്നിവരാണ് അന്വേക്ഷണ സംഘത്തിലുണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...