ഡല്‍ഹി തദ്ദേശ ഉപതെരഞ്ഞെടുപ്പ് : അഞ്ചില്‍ നാലുസീറ്റും തൂത്തുവാരി ആംആദ്​മി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഡല്‍ഹി തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ അഞ്ചില്‍ നാലുസീറ്റും തൂത്തുവാരി ആംആദ്​മി പാര്‍ട്ടി. ഒരു സീറ്റില്‍ കോണ്‍ഗ്രസിനാണ്​ ജയം. 2022 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുള്ള സന്ദേശമാണ്​ എ.എ.പിയുടെ​ വിജയമെന്ന്​ ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയ പറഞ്ഞു. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക്​ ബി.ജെ.പി ഭരണത്തില്‍ മനം മടുത്തതായും സിസോദിയ കൂട്ടിച്ചേര്‍ത്തു.

രാവിലെ 11 മണിയോടെ വോ​ട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ കല്യാണ്‍പുരി, രോഹിണി സി, ത്രിലോക്​പുരി, ശാലിമാര്‍ ബാഗ്​ എന്നിവിടങ്ങളില്‍ എ.എ.പി ജയിച്ചു. ചൗഹാന്‍ ബംഗറിലാണ്​ കോണ്‍ഗ്രസിന്‍റെ വിജയം. അഞ്ചുസീറ്റില്‍ ഒരു സീറ്റ്​ ബി.ജെ.പിയുടെ കൈവശമുണ്ടായിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ ആ സീറ്റും നഷ്​ടപ്പെടുകയായിരുന്നു.

നാലിടങ്ങളിലെ കൗണ്‍സലര്‍മാര്‍ നിയമസഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്​. 2019ല്‍ ബി.ജെ.പിയുടെ രേണു ജാജു​വിന്‍റെ മരണത്തെ തുടര്‍ന്നാണ്​ ഒരിടത്ത്​ ഉപതെരഞ്ഞെടുപ്പ്​ നടത്തിയത്​. ഞായറാഴ്​ച നടന്ന വോ​ട്ടെടുപ്പില്‍ അഞ്ച്​ മുനിസിപ്പല്‍ വാര്‍ഡുകളിലും 50 ശതമാനത്തിലധികം പേര്‍ വോ​ട്ട്​ രേഖപ്പെടുത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...