ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ഉത്സവത്തിന് തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമന്‍ നാരായണന്‍ ഭട്ടതിരി, മേല്‍ശാന്തി ശ്രീനിവാസന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റി. ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ വിളക്കുമാടം കൊട്ടാരത്തിലേക്ക് നടന്ന എഴുന്നള്ളിപ്പോടെയാണ് ചടങ്ങുകള്‍ക്ക് പ്രാരംഭം കുറിച്ചത്. വിളക്കുമാടത്തില്‍നിന്നും മുള എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ തിരിച്ചെത്തിയതോടെ തന്ത്രിയുടെ നേതൃത്വത്തില്‍ കൊടിയേറ്റ് പൂജകള്‍ ആരംഭിച്ചു. തുടര്‍ന്നാണ് കൊടിയേറ്റ് നടന്നത്‌.

ആചാരപൂര്‍വം അഷ്ടദിക്പാലകര്‍ക്കുള്ള കൊടിയേറ്റും നിര്‍വഹിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതിനാല്‍ ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രാചാര ചടങ്ങുകളും ക്ഷേത്രകലകളും മാത്രമാണ് നടക്കുന്നത്. തിരുവാഭരണം കമ്മീഷണര്‍ എസ്. അജിത് കുമാര്‍, മാലേത്ത് സരളാദേവി, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍, ഉപദേശക സമിതി പ്രസിഡന്റ് രാജേന്ദ്ര ബാബു, സെക്രട്ടറി കെ.പി. അശോകന്‍ എന്നിവര്‍ പങ്കെടുത്തു. അഞ്ചാം പുറപ്പാട് 27ന് രാത്രിയിലും പള്ളിവേട്ട 31നും നടക്കും. ഉത്സവത്തിന്​ സമാപനം കുറിച്ച്​ ആറാട്ട് ഒന്നിന് വൈകീട്ട് പമ്പാനദിയിലെ ആറാട്ട് കടവില്‍ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...

സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം

0
പത്തനംതിട്ട : സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം...

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...