പകൽ വീട് സ്ഥാപിക്കാൻ ഹിരണ്യനല്ലൂർ ക്ഷേത്രം 10 സെൻ്റ് സ്ഥലം സർക്കാരിന് സൗജന്യമായി നൽകി

For full experience, Download our mobile application:
Get it on Google Play

പള്ളിക്കൽ : പകൽ വീട് സ്ഥാപിക്കാൻ ക്ഷേത്രം 10 സെൻ്റ് സ്ഥലം സർക്കാരിന് സൗജന്യമായി നൽകി. ഇളംപള്ളിൽ ഹിരണ്യനല്ലൂർ മഹാദേവർ ക്ഷേത്രമാണ് ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലം പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിന് പകൽവീടിനായി വിട്ടുനൽകിയത്. ക്ഷേത്രം ഭരണസമിതി വിളിച്ചുചേർത്ത പൊതുയോഗ തീരുമാനപ്രകാരമാണ് സ്ഥലം നൽകിയത്. സ്ഥലം പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ എഴുതി നൽകിയതിന്റെ രേഖകൾ ഭരണസമിതി അംഗങ്ങൾ കൈമാറി.

തെങ്ങിനാൽ നാലാം വാർഡിലാണ് പകൽ വീട് വരുന്നത്. വയോജനങ്ങൾക്ക് പകൽ ഒത്തുകൂടുന്നതിനുപുറമേ പുസ്തകങ്ങളും പത്രങ്ങളും വായിക്കുവാനും ടെലിവിഷൻ കാണാനും ഇവിടെ സൗകര്യമുണ്ടാകുമെന്ന് പഞ്ചായത്തംഗം ജി.സുമേഷ് പറയുന്നു. വാർഡിലെ ആദ്യപൊതുസ്ഥാപനം കൂടിയാണിത്. 2020-ൽ അങ്കണവാടി കെട്ടിടം നിർമിക്കുന്നതിനായി മൂന്ന് സെൻറ് സ്ഥലം ക്ഷേത്രം സൗജന്യമായി നൽകിയിരുന്നു. 20 ലക്ഷം രൂപയാണ് പകൽ വീട് നിര്‍മാണത്തിനായി പഞ്ചായത്ത് നീക്കിവെച്ചിരിക്കുന്നത്.

രണ്ട് മുറി, ഹാൾ, ശൗചാലയം എന്നിവയാണ് ആദ്യo നിർമിക്കുക. അടുത്തവർഷത്തെ പദ്ധതിയിൽ ബാക്കിപണികൾ പൂർത്തിയാക്കും. പഞ്ചായത്തംഗം ജി.സുമേഷ്, ക്ഷേത്രം പ്രസിഡൻ്റ് കോട്ടൂർ സുരേഷ് കുമാർ, സെക്രട്ടറി ബിജുകുമാർ, ട്രഷറർ പുരുഷോത്തമൻ നായർ, ഭരണസമിതി അംഗങ്ങളായ സുരേഷ്, രാജൻപിള്ള, സുരേന്ദ്രൻപിള്ള എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിൽ സിനിമാ ചിത്രീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ

0
പത്തനംതിട്ട: ശബരിമല സിനിമ ചിത്രീകരണ വിഷയത്തിൽ ദേവസ്വംമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ്...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ മാറിമറിയും

0
ദുബായ്: യുഎഇയിൽ കൊടുംചൂട് തുടരുന്നതിനിടെ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾക്ക്...