Sunday, March 30, 2025 1:06 pm

സിസ്റ്റർ അഭയ കൊലക്കേസ് : വിധി ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിസ്റ്റർ അഭയ കൊലക്കേസിൽ ചൊവ്വാഴ്ച പ്രത്യേക സി.ബി.ഐ. കോടതി വിധിപറയും. ഒരു വർഷത്തിന് മുൻപേയാണ് കോടതിയിൽ കേസ് വിചാരണ ആരംഭിച്ചത്. 49 സാക്ഷികളെ വിസ്തരിച്ചെങ്കിലും എട്ടു നിർണായക സാക്ഷികൾ കൂറുമാറിയിരുന്നു. 1992 മാർച്ച് 27-നാണ് കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. സി.ബി.ഐ. അന്വേഷണം തുടങ്ങി 15 വർഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

ഫാദർ തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിൽ വിചാരണ നേരിട്ട പ്രതികൾ. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സി.ബി.ഐ. ആശ്രയിച്ചത്. മോഷ്ടാവായിരുന്ന അടയ്ക്കാ രാജുവിന്റെ മൊഴിയും പൊതു പ്രവർത്തകനായ കളർകോട് വേണുഗോപാലിന്റെ മൊഴിയും പ്രോസിക്യൂഷന് ഏറെ സഹായകരമായിരുന്നു. പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി കെ. സനിൽ കുമാറാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷനുവേണ്ടി സി.ബി.ഐ. പ്രോസിക്യൂട്ടർ എം. നവാസാണ് ഹാജരായിരുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ കാറിന് തീപിടിച്ചു

0
മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ കാറിന് തീപിടിച്ചു. മോസ്കോയിലെ...

നക്ഷത്രവന മരത്തണലില്‍ വായനയുടെ ലോകത്തേക്ക്‌ ക്ഷണിച്ച്‌ നെടുമ്പ്രം ഗ്രാമപഞ്ചായത്ത്‌

0
നെടുമ്പ്രം : നക്ഷത്രവന മരത്തണലില്‍ വായനയുടെ ലോകത്തേക്ക്‌ ക്ഷണിച്ച്‌ നെടുമ്പ്രം...

കിടങ്ങന്നൂർ പള്ളിമുക്കത്ത് വലിയ പടേനി ഇന്ന്

0
കോഴഞ്ചേരി : കിടങ്ങന്നൂർ പള്ളിമുക്കത്ത് വലിയ പടേനി ഇന്ന്. രാത്രി...

മോഹൻലാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഉടൻ നടപടിയെന്ന് ഡിജിപി

0
തിരുവനന്തപുരം : മോഹൻലാല്‍ നായകനായെത്തിയ പൃഥ്വിരാജ് ചിത്രമാണ് എമ്പുരാൻ. റിലീസിനുശേഷം എമ്പുരാന്റെ...