അബാൻ മേൽപ്പാലനിർമാണം : ഇരുമ്പുതൂണുകൾ വളഞ്ഞു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ ആസ്ഥാനത്തെ അബാൻ മേൽപ്പാല നിർമാണത്തിൽ മേൽപ്പാലത്തിന്റെ സ്ളാബുകൾ താങ്ങിനിർത്തിയ ഇരുമ്പുതൂണുകൾ വളഞ്ഞു. മൂന്നുദിവസം മുൻപ് മേൽപ്പാലത്തിന്റ ടോപ്പ് സ്ളാബ് വാർത്ത ഭാഗത്തെ താങ്ങിനിർത്തിയിരുന്ന തൂണുകൾ ഭാരം താങ്ങാനാകാതെ വളയുകയായിരുന്നു. നഗരസഭാ ഓപ്പൺ സ്റ്റേജ് നിന്നിരുന്നതിനടുത്തുള്ള മേൽപ്പാലത്തിന്റെ സ്ളാബാണ് വ്യാഴാഴ്ച വാർത്തത്. എന്നാൽ ഈ സ്ളാബിനെ താങ്ങിനിർത്തിയിരിക്കുന്ന തൂണുകൾ വളഞ്ഞുനിൽക്കുന്നത് കഴിഞ്ഞ ദിവസമാണ് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്.

മൂന്ന് ഘട്ടമായി നടത്തുന്ന സ്ളാബ് കോൺക്രീറ്റിങ്ങിൽ ആദ്യഘട്ടം 25 ദിവസം മുൻപും രണ്ടാംഘട്ടം 20 ദിവസം മുൻപും പൂർത്തിയാക്കിയിരുന്നു. മൂന്നാംഘട്ടം കോൺക്രീറ്റുചെയ്തപ്പോൾ സ്ളാബിന്റെ ഒരുഭാഗത്ത് ഭാരം വർധിക്കുയും ഇരുത്തൽ ഉണ്ടാവുകയുംചെയ്തു. അതിനാലാണ് ഇരുമ്പുകമ്പികൾ വളഞ്ഞത്. ഈ ഭാഗത്ത് മേൽപ്പാലത്തിന്റെ പൊക്കവും കൂടുതലാണ്. എന്നാൽ ഇരുമ്പുതൂണുകൾക്കുണ്ടായ വളവ് മേൽപ്പാലത്തെ ബാധിച്ചിട്ടില്ലെന്നും ഇതുമൂലം പാലത്തിൽ വിള്ളലുകളോ പൊട്ടലുകളോ ഉണ്ടായിട്ടില്ലെന്നും അധികൃതർ പറഞ്ഞു. കെട്ടിടങ്ങളുടെ കോൺക്രീറ്റിങ്ങിനായുള്ള സാധാരണ കനംകുറഞ്ഞ ഇരുമ്പ് തൂണുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നതെന്നും മേൽപ്പാലത്തിന്റെ ഭാരം താങ്ങാനുള്ള ശേഷി ഇവയ്ക്കില്ലെന്നുമുള്ള ആരോപണം നാട്ടുകാരിൽനിന്നു ഉയർന്നിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...