മന്ത്രി അബ്ബാസ് അല്ല … ഇത് പീരുമേട് കൃഷിവകുപ്പിലെ ജീവനക്കാരനും അംഗപരിമിതനുമായ അബ്ബാസ് മന്ത്രി – മിസ്റ്റർ ഇടുക്കി ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ ആള്‍

For full experience, Download our mobile application:
Get it on Google Play

പീരുമേട് : ശാരീരിക വെല്ലുവിളികളെ തോൽപ്പിച്ച് ബോഡി ബിൽഡിംഗ് മത്സരത്തിനെത്തിയ വണ്ടിപ്പെരിയാർ സ്വദേശി അബ്ബാസ് മന്ത്രിക്ക് രണ്ടാം സ്ഥാനം. അടിമാലിയിൽ നടന്ന മിസ്റ്റർ ഇടുക്കി ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ അംഗവൈകല്യ വിഭാഗത്തിലാണ് അബ്ബാസ് മന്ത്രി രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. വണ്ടിപ്പെരിയാറിൽ നടന്ന ഇടതുമുന്നണി വികസന മുന്നേറ്റ ജാഥയുടെ സ്വീകരണ യോഗത്തിൽ ജോസ്.കെ.മാണി അബ്ബാസ് മന്ത്രിയെ ആദരിച്ചു. വണ്ടിപ്പെരിയാറിലെ
ഈഗിൾ ഫിറ്റ്നസ് സെന്ററിലെ പരീശിലനത്തിനിടയിലാണ് ബോഡി ബിൽഡിംഗ് ജില്ലാ തല ചാമ്പ്യൻഷിപ്പിന്റെ അറിയിപ്പ് വരുന്നത്. മത്സരത്തിൽ പങ്കെടുക്കുവാനുള്ള തന്റെ ആഗ്രഹം പരിശീലകരെ അറിയിച്ചതോടെ അംഗവൈകല്യ വിഭാഗത്തിൽ മത്സരമുണ്ടാവുമെന്നും പങ്കെടുക്കുവാനുള്ള പരിശീലനം തങ്ങള്‍ നല്‍കാമെന്നും ഷാർവിൻ, പത്മകുമാർ എന്നിവർ പറഞ്ഞു.

2025 – ൽ പുറ്റടിയിൽ വെച്ച് നടന്ന ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ അംഗവൈകല്യ വിഭാഗത്തിൽ അബ്ബാസ് മന്ത്രിയെ മിസ്റ്റർ ഇടുക്കിയായി തെരഞ്ഞെടുത്തിരുന്നു. 2025 – ൽ തന്നെ എറണാകുളത്ത് നടന്ന മിസ്റ്റർ കേരള ചാമ്പ്യൻഷിപ്പിൽ മിസ്റ്റർ കേരള മൂന്നാം സ്ഥാനവും അബ്ബാസ് കരസ്ഥമാക്കി. 2026 – ൽ അടിമാലിയിൽ വെച്ചു നടന്ന ജില്ലാ ചാമ്പ്യൻഷിപ്പിലാണ് മിസ്റ്റർ ഇടുക്കി രണ്ടാം സ്ഥാനം നേടിയത്. ഫെബ്രുവരി 28 മുതൽ തൃശൂരിൽ നടക്കുന്ന മിസ്റ്റർ കേരള ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം. പീരുമേട് കൃഷിവകുപ്പിലെ ജീവനക്കാരനാണ് അബ്ബാസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...