Saturday, December 9, 2023 7:28 am

പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ലെന്നു പറയാന്‍ പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ല ഇത് : അബ്ദുള്ളക്കുട്ടി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബി ജെ പി സംസ്ഥാന ഉപാധ്യക്ഷന്‍ എ പി എബ്ദുള്ളക്കുട്ടി രംഗത്ത്. പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ലെന്നു പറയാന്‍ പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ല ഇതെന്ന് അബ്ദുള്ള കുട്ടി പറഞ്ഞു. ദേശീയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുക്കത്തു സംഘടിപ്പിച്ച ദേശഭക്തിസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

ലോക്സഭയും രാജ്യസഭയും കടന്ന് രാഷ്ട്രപതി ഒപ്പിട്ട നിയമമാണിത്. അത് നടപ്പാക്കാന്‍ സാധിക്കില്ലെങ്കില്‍ പഴയ പാര്‍ട്ടി സെക്രട്ടറി പണിക്കുപോകാമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും മാറിമാറി ഭരിച്ച് വികസനം മുരടിപ്പിച്ചു. ഇതുമാറണമെങ്കില്‍ കേരളത്തില്‍ പുതിയ ഒരു ഭരണം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ന്യൂനപക്ഷം ഭൂരിപക്ഷമായാല്‍ മതേതരത്വം തകരുമെന്നും ഹിന്ദുക്കള്‍ ഭൂരിപക്ഷമായി തുടരുന്നിടത്തോളം കാലം രാജ്യത്തെ മതേതരത്വം നിലനില്‍ക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. അയല്‍ രാജ്യങ്ങളില്‍ ഭൂരിപക്ഷ സമുദായത്തിന്റെ പീഡനങ്ങളേറ്റ് ഇന്ത്യയിലെത്തി പുഴുക്കളെപ്പോലെ ജീവിക്കുന്നവരോടുള്ള കാരുണ്യമാണ് പൗരത്വ നിയമ ഭേദഗതി. ഇന്ത്യയെപ്പോലെ മത സ്വാതന്ത്ര്യമുള്ള രാജ്യം ലോകത്ത് വേറെയില്ല.

വിഎസ് അച്യുതാനന്ദനെപ്പോലെ മുസ്ലിം വിരോധമുള്ള രാഷ്ട്രീയക്കാരന്‍ കേരളത്തിലില്ല. സംസ്ഥാനത്തെ മുസ്ലിം പള്ളികളില്‍ കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള പച്ചയായ രാഷ്ട്രീയമാണ് ഇമാം പറയുന്നതെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം രാജ്യത്തെ കോണ്‍ഗ്രസിന്റെ ഭാവി തുലയ്ക്കും. നിയമത്തിനെതിരേ നടക്കുന്നത് രാജ്യദ്രോഹ സമരമാണെന്നും കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റിന്റെയും ഭരണത്തിന്റെ സംഭാവന ദാരിദ്രമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നന്മയുടെ പക്ഷമുള്ള ഒരു കാര്യത്തിലും നാം പിന്നിലല്ല എന്ന് കാണിക്കുന്നതാണ് പൗരത്വ നിയമത്തിനെതിരായ കേരള നിയമസഭയുടെ പ്രമേയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇനിയും പുതിയ വെല്ലുവിളികള്‍ നാം ഒറ്റക്കെട്ടായി തന്നെ ഏറ്റെടുക്കുമെന്നതാണ് ഇപ്പോള്‍ എടുക്കേണ്ട പ്രതിജ്ഞയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വര്‍ഷം ചില പുതിയ കാര്യങ്ങള്‍ കൂടി ചെയ്യണം എന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

സംസ്ഥാനത്തെ തെരുവ് വിളക്കുകള്‍ മുഴുവന്‍ എല്‍.ഇ.ഡി ലൈറ്റുകളാക്കി മാറ്റാന്‍ തീരുമാനിച്ചു. അതോടൊപ്പം തന്നെ ഈ വര്‍ഷം ഡിസംബര്‍ ആകുമ്പോഴേക്കും സംസ്ഥാനത്തെ മുഴുവന്‍ റോഡുകളും പുതുക്കിപണിയാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. കൂടാതെ ഇപ്പോള്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന പള്ളികളില്‍ സംസ്‌കാരത്തിന് ഓര്‍ഡിനന്‍സ് കൊണ്ടു വരും. ഇത്തരം പള്ളികളില്‍ സെമിത്തേരിക്ക് പുറത്ത് സംസ്‌കാര ശുശ്രൂഷ നടത്താം. കുടുംബ കല്ലറകളില്‍ അടക്കാന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രകൃതി ദുരന്തങ്ങളുണ്ടാവുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സാമൂഹിക സന്നദ്ധ സേനക്ക് രൂപം നല്‍കും. ഇതില്‍ 3,40000 അംഗങ്ങളുണ്ടാകും. ഇവര്‍ക്ക് സര്‍ക്കാര്‍ പരിശീലനം നല്‍കും. റേഷന്‍കാര്‍ഡില്ലാത്തവര്‍ക്ക് ഈ വര്‍ഷം തന്നെ നല്‍കും. പൊതുശുചിമുറികള്‍ കൂടുതലായി നിര്‍മ്മിക്കും.

വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ട്‌ടൈം ജോലി എടുക്കാമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നഗരങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒരു രാത്രി താമസത്തിന് സൌകര്യമൊരുക്കും. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ച് പ്രത്യക പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇ​ന്ത്യ -​ ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​ദ്യ ട്വ​ന്റി20 കി​ങ്സ്മീ​ഡ് സ്റ്റേ​ഡി​യത്തിൽ​

0
ജൊ​ഹാ​ന​സ്ബ​ർ​ഗ് : ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളേ​റെ​യു​ള്ള ഡർ​ബ​ൻ ന​ഗ​ര​ത്തി​ൽ കി​ങ്സ്മീ​ഡ് മൈ​താ​ന​ത്ത് ആ​തി​ഥേ​യ​ർ​ക്കെ​തി​രെ...

പോലീസ് സ്റ്റേഷനിൽ വച്ച് സ്ത്രീയുടെ തലയിൽ വെടിയേറ്റു ; യുപിയിൽ ഉദ്യോഗസ്ഥൻ ഒളിവിൽ

0
ലക്നൗ : അലിഗഢിൽ പോലീസ് സ്‌റ്റേഷനിൽ സ്ത്രീക്ക് വെടിയേറ്റു. പാസ്‌പോർട്ട് വെരിഫിക്കേഷനുമായി...

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് ; ഇന്ന് പ്രതികളുമായുള്ള തെളിവെടുപ്പുണ്ടായേക്കും

0
കൊല്ലം : ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഇന്ന് പ്രതികളുമായി...

ഗവർണർമാരെ പിരിച്ചു വിടാൻ നിയമസഭയിൽ അധികാരം നൽകുന്ന ബില്ല് രാജ്യസഭ ചർച്ച ചെയ്തു

0
ദില്ലി : ഗവർണർമാരെ പിരിച്ചു വിടാൻ നിയമസഭയിൽ അധികാരം നൽകുന്ന ബില്ല്...