കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി യ്‌ക്കെതിരെ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. കെ. മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം എന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
‘കെ. മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം. മുരളീധരന്റെ പിതാവ് കെ. കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങള്‍. പിന്നെയല്ലേ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണി’, എന്നായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്.
പൗരത്വ നിയമ ഭേദഗതി വിഷയത്തെ അനുകൂലിച്ച കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കെ. മുരളീധരന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. രാജിവെച്ച് പോകാന്‍ തയ്യാറായില്ലെങ്കില്‍ ഗവര്‍ണര്‍ക്ക് തെരുവിലിറങ്ങി നടക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെയും അമിത് ഷായുടെയും ഏജന്റായ ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണറെന്ന് വിളിക്കുന്നില്ല. ഗവര്‍ണര്‍ പരിധിവിട്ടാല്‍ നിയന്ത്രിക്കാന്‍ ഭരണഘടനാ പ്രകാരം കൂടുതല്‍ അധികാരമുള്ള മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു.