Thursday, October 3, 2024 7:44 pm

മസിലളിയനില്‍ നിന്നും കുടവയറനിലേക്ക് ; ജയകൃഷ്ണനാകാന്‍ ഉണ്ണി മുകുന്ദന്‍

For full experience, Download our mobile application:
Get it on Google Play

മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കര്‍ എന്ന ഉണ്ണി മുകുന്ദന്‍ കഥാപാത്രത്തെ അത്ര പെട്ടെന്ന് ഒന്നും ആരും മറക്കില്ല. ചന്ദ്രോത്ത് പണിക്കരിന് ശേഷം ജയകൃഷ്ണന്‍ എന്ന കഥാപാത്രമായിട്ടാണ് പുതിയ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ എത്തുക. മേപ്പടിയാന്‍ എന്നാണ് ഉണ്ണിയുടെ പുതിയ ചിത്രത്തിന്റെ പേര്. ചിത്രത്തിനുവേണ്ടി മസില്‍ ഉപേക്ഷിച്ച് പുതിയ രൂപമാറ്റത്തിലേക്ക് എത്തിയിരിക്കുകയാണ് താരം. ഇതിനെക്കുറിച്ച് ഫേസ്ബുക്കില്‍ ഒരു കുറിപ്പും ഉണ്ണി പങ്കുവെച്ചിട്ടുണ്ട്.

നമസ്‌കാരം,
ശാരീരികമായും, മാനസികമായും ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിലേക്ക് എനിക്ക് എത്തിച്ചേരാന്‍ 11 മാസം വേണ്ടി വന്നു.
ചന്ദ്രോത്ത് പണിക്കരെ ഹൃദയത്തില്‍ ഏറ്റിയവര്‍ക്കും, സ്വീകരിച്ചവര്‍ക്കും നന്ദി. മാമാങ്കം കഴിഞ്ഞിരിക്കുന്നു. ഇനിയുള്ള യാത്ര പുതിയ കഥാപാത്രത്തിലേക്കുള്ളതാണ്. ചന്ദ്രോത്ത് പണിക്കര്‍ക്ക് വേണ്ടി ഉണ്ടാക്കിയെടുത്ത മസില്‍സ് എല്ലാം കഴിഞ്ഞ നാല് മാസം കൊണ്ട് ഒഴിവാക്കിയിരിക്കുകയാണ്.
ഇപ്പോള്‍ നിങ്ങള്‍ ഈ കാണുന്ന മാറ്റത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത് എന്റെ പുതിയ ചിത്രത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ്.
‘മേപ്പടിയാന്‍’ എന്ന അടുത്ത ചിത്രത്തിലെ നായകന്‍ ജയകൃഷ്ണന്‍ ഒരു നാട്ടിന്‍പുറത്തുകാരനായ സാധാരണക്കാരനാണ്. അത്തരമൊരു വേഷം ചെയ്യുന്നതിനായി ഈ രൂപത്തിലേക്ക് മാറേണ്ടത് ആവശ്യകതയാണെന്നു മനസിലാക്കിയതിനാലാണ് ഈ മുന്നൊരുക്കം. അത് ചിത്രത്തിലൂടെ നിങ്ങള്‍ക്ക് ബോധ്യമാകുമെന്നു പ്രതീക്ഷയുണ്ട്.
എന്റെ ഓരോ വിജയങ്ങള്‍ക്ക് പിന്നിലും നിങ്ങള്‍ തന്ന വലിയ പിന്തുണ ഉണ്ടായിരുന്നു. അതിനു ഞാന്‍ നിങ്ങള്‍ ഓരോരുത്തരോടും കടപ്പെട്ടിരിക്കുന്നു. തുടര്‍ന്നും നിങ്ങളുടെ മനസ്സറിഞ്ഞ ഹൃദയത്തില്‍ തൊട്ടുള്ള പിന്തുണ കൂടെയുണ്ടാകണം. ??
ഒരു സുപ്രധാന കാര്യം കൂടി നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ആഗ്രഹിക്കുകയാണ്. എന്റെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് ‘മേപ്പടിയാന്‍’ എന്ന ചിത്രത്തില്‍ യാതൊരു തരത്തിലുള്ള ആക്ഷന്‍ രംഗങ്ങളും ഉണ്ടായിരിക്കുകയില്ല. ചിത്രം കുടുംബ പ്രേക്ഷകര്‍ക്കും, യുവാക്കള്‍ക്കും ഇഷ്ടപ്പെടുന്ന ഒരുപിടി നല്ല രംഗങ്ങള്‍ കൊണ്ട് സമ്പന്നമായിരിക്കും.
Took me 11 months to prepare for Chandroth Panicker, to be the Man that He Was, physically and emotionally! And that’s done and dusted, a thing of the past now ! Thanks u for loving him – However, since the last 4 months, I have been busy letting all the muscles go by, as you can see, I have my neat kudavayaru. This transformation is for my next Movie, Meppadiyan. Jayakrishnan is a very normal guy. The look will be justified while you watch the film. Expecting your support. And, Letting each one of you know that the movie has no action sequences. It’s a movie for the youth and the family alike. Keep me in your prayers
നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും, പിന്തുണയും കൂടെയുണ്ടാകും എന്ന് പ്രതീക്ഷിച്ചുകൊണ്ട് നിങ്ങളുടെ സ്വന്തം…
ഉണ്ണി മുകുന്ദന്‍

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

യുവതി കഴുത്ത് അറുത്ത് മരിച്ച നിലയിൽ ; മൂന്നര വയസുള്ള കുഞ്ഞ് ചികിത്സയിൽ

0
കൊച്ചി: എറണാകുളം മുളവുക്കാട് യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി....

ഹരിയാനയിൽ പരസ്യ പ്രചാരണം അവസാനിച്ചു ; വോട്ടെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം

0
ചണ്ഡീഗഢ് : ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിച്ചു. നാളെ...

വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേല്‍; മധ്യ ബെയ്റൂട്ടിൽ 9 പേര്‍ കൊല്ലപ്പെട്ടു

0
ബെയ്റൂട്ട്: വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേല്‍. മധ്യ ബെയ്റൂട്ടിൽ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍...