Friday, December 8, 2023 11:07 am

മാർക്ക്ദാന വിവാദം ; ഗവർണ്ണർ ഇന്ന് എംജി സർവകലാശാല സന്ദർശിക്കും

കോട്ടയം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് എം.ജി സര്‍വ്വകലാശാല സന്ദര്‍ശിക്കും. മാര്‍ക്ക് ദാന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വി.സി, പി.വി.സി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവരില്‍ നിന്നും ഗവര്‍ണര്‍ നേരിട്ട് വിശദീകരണം തേടും. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് സര്‍വകലാശാലയില്‍ ഒരുക്കിയിട്ടുള്ളത്.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

നാനോ സയന്‍സിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ചയെന്നാണ് ഗര്‍വണറുടെ സന്ദര്‍ശത്തെക്കുറിച്ചുള്ള സര്‍വ്വകലാശാലയുടെ വിശദീകരണം. അതുകൊണ്ട് തന്നെ മാധ്യമങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കി നിര്‍ത്താനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ വി.സി, പി.വി.സി, സിന്‍ഡിക്കേറ്റ് അംങ്ങള്‍ എന്നിവരടക്കമുള്ളവരോട് ഹാജരാകാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. നിയമങ്ങള്‍ ലംഘിച്ച് മാര്‍ക്ക് ദാനം നല്കിയതും അത് റദ്ദാക്കാനെടുത്ത നടപടികളും വിവാദമായ സാഹചര്യത്തെ കുറിച്ച് ഇവരില്‍ നിന്നും ഗവര്‍ണര്‍ നേരിട്ട് വിശദീകരണം തേടിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. മാര്‍ക്ക് ദാനം റദ്ദാക്കിയപ്പോള്‍ തെറ്റായി ലിസ്റ്റില്‍ ഉള്‍പ്പെട്ട രണ്ട് വിദ്യര്‍ത്ഥികളെയും ഗവര്‍ണര്‍ കണ്ടേക്കും. ഗവര്‍ണറെ അറിയിക്കാതെ റദ്ദാക്കല്‍ നടപടിയുമായി സര്‍വ്വകലാശാല മുന്നോട്ട് പോയതും അതില്‍ വീഴ്ച പറ്റിയതും ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു.

പതിനൊന്ന് മണിയോടെ സര്‍വ്വകലാശാല ആസ്ഥാനത്ത് എത്തുന്ന ഗവര്‍ണര്‍ മൂന്ന് മണി വരെ സര്‍വ്വകലാശാലയില്‍ തുടരും. സംഭവങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. അതേസമയം പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയം സര്‍വ്വകലാശാലയില്‍ പോലീസ് ഒരുക്കിയിട്ടുണ്ട്.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അറബിക്കടലിൽ ചക്രവാതചുഴി ; കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോടെ ശക്തമായ മഴ

0
തിരുവനന്തപുരം : തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ  ഇടി...

ആലുവയിലെ ഹോട്ടലിൽ നിന്നും അൽഫാം കഴിച്ച 12 പേർ ചികിത്സയിൽ

0
എറണാകുളം : ആലുവയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 12 പേർ ചികിത്സ തേടി....

മാസപ്പടി വിവാദം ; മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാൻ നിര്‍ദ്ദേശം

0
കൊച്ചി : കരിമണൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയനും മകൾ...

കുതിച്ചുയർന്ന് സ്വർണവില ; സംസ്ഥാനത്ത് ഇന്നും വില വർധിച്ചു

0
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചു. 120 രൂപയാണ്...