പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം ; മുഖ്യ ആസൂത്രക കാമുകി തന്നെ – മൊഴി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മുഖ്യ ആസൂത്രക കാമുകി തന്നെയെന്ന് പ്രവാസിയുടെ മൊഴി. കാമുകിയും ദുബൈയിലുള്ള മറ്റൊരു സുഹൃത്തും ചേർന്നാണ് കൃത്യം ആസൂത്രണം ചെയ്തതെന്നാണ് മുഹിയുദീൻ അബ്ദുൾ ഖാദറിന്റെ വെളിപ്പെടുത്തൽ. കൂടുതൽ പേർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടോ എന്ന് പോലീസ് അന്വേഷണം തുടരുകയാണ്.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ദുബൈയിൽ നിന്നെത്തിയ തക്കല സ്വദേശി മുഹിയുദീൻ അബ്ദുൾ ഖാദറിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മുഹിയുദ്ദീന്റെ കാമുകി ഇൻഷയും സഹോദരനും അടക്കം ആറ് പേരെയാണ് പോലീസ് പിടികൂടിയത്. ഇൻഷയ്ക്ക് സംഭവത്തിൽ പങ്കില്ലെന്നും കാറോടിച്ചിരുന്ന രാജേഷ് കുമാറാണ് കേസിലെ മുഖ്യപ്രതിയെന്നുമായിരുന്നു മുഹിയുദ്ദീൻ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇൻഷ തന്നെ ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് മുഹിയുദ്ദീന്റെ വെളിപ്പെടുത്തൽ. ഭയം കൊണ്ടാണ് ഇൻഷയക്ക് പങ്കില്ലെന്ന് പറഞ്ഞതെന്നും ദുബൈയിലെ ഇരുവരുടെ സുഹൃത്തും ഇൻഷയും ചേർന്നാണ് കൃത്യം ആസൂത്രണം ചെയ്തതെന്നുമാണ് മുഹിയുദീൻ പറയുന്നത്.

സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന അന്വേഷണം പോലീസ് തുടരുകയാണ്. ദുബൈയിലുള്ള ആളെ പറ്റി അന്വേഷിക്കാൻ കേരള പോലീസിന് പരിമിതിയുണ്ട്. എങ്കിലും കൂടുതൽ പ്രതികളുണ്ടെങ്കിൽ ഏത്രയും വേഗം അന്വേഷണം പൂർത്തിയാക്കുമെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് തക്കല സ്വദേശിയായ മുഹിയുദീൻ അബ്ദുൾ ഖാദറിനെ തട്ടിക്കൊണ്ടുപോയത്. രണ്ട് ദിവസം വർക്കലയിലെ റിസോർട്ടിലെ പൂട്ടിയിട്ട് മർദ്ദിച്ച് സ്വ‍ർണവും പണവും ബാങ്ക് കാർഡുകളും കവർന്നു. കാമുകിയായിരുന്നു മുഹയുദീനെ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുപോയത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...