ബെംഗളൂരു : താനുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരന്‍ നടത്തിയ പ്രസ്താവനക്കെതിരെ കടുത്ത വിമര്‍ശനവുമായി അബ്ദുന്നാസര്‍ മഅ്ദനി. പാല ബിഷപ്പുമായി ബന്ധപ്പെട്ട പ്രതികരണത്തിനിടെ ഭീകരവാദിത്തിന് കോടതി ശിക്ഷിച്ച വ്യക്തിയാണ് മഅ്ദനിയെന്ന് വി മുരളീധരന്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കവെ തന്നെ ഏത് കോടതിയാണ് ശിക്ഷിച്ചതെന്ന് വി മുരളീധരന്‍ വ്യക്തമാക്കണമെന്ന് മഅ്ദനി ആവശ്യപ്പെട്ടു.
നിരുത്തരവാദ പ്രസ്താനക്കും കുറച്ചു പരിസരബോധവും നിയമവിവരവുമൊക്കെ ആകാവുന്നതാണ്. തന്നെ എപ്പോഴാണ് കോടതി ശക്ഷിച്ചതെന്ന് മന്ത്രി വ്യക്തമാക്കണമെന്നും മഅ്ദനി ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടുു.
വല്ലപ്പോഴുമൊക്കെ സത്യവും പറഞ്ഞു ശീലിക്കുന്നത് നല്ലതാണ്. മാന്യന്മാരൊക്കെ ഇരിന്നിട്ടുള്ള പദവിയോട് അല്‍പമെങ്കിലും നീതി കാണിക്കാമല്ലോയെന്നും മഅ്ദനി ഓര്‍മപ്പെടുത്തി.