പഴങ്കഞ്ഞി പതിവായി കഴിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണം

For full experience, Download our mobile application:
Get it on Google Play

വയറിന്റെ ആരോഗ്യം നന്നായിരുന്നാല്‍ തന്നെ ആകെ ആരോഗ്യം നന്നായി എന്നാണ് വിദഗ്ധര്‍ പോലും പറയുക. വയറിന്റെ ആരോഗ്യം തകരാറിലായാല്‍ അത് മാനസികാവസ്ഥയെ പോലും പ്രതികൂലമായി ബാധിക്കും.

വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വയറിനകത്തെ നല്ലയിനം ബാക്ടീരിയകളെ കേട് കൂടാതെ നിലനിര്‍ത്താന്‍ കഴിയണം. ഇതിന് ചില ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് ഏറെ സഹായകമാണ്.

‘പ്രോബയോട്ടിക്‌സ്’ – ‘പ്രീബയോട്ടിക്‌സ്’ വിഭാഗത്തില്‍ പെടുന്ന ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. കട്ടത്തൈര്, മുന്തിരി, ആപ്പിള്‍, നേന്ത്രപ്പഴം, നട്ട്‌സ്, സീഡ്‌സ് എന്നിവയെല്ലാം ഈ വിഭാഗത്തില്‍ പെടുന്നതാണ്.

എന്നാല്‍ ഏറ്റവും സുഖകരമായി വയറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ലളിതമായൊരു ഭക്ഷണം നിര്‍ദേശിക്കുകയാണ് പ്രമുഖ ലൈഫ്‌സ്റ്റൈല്‍ കോച്ച് ലൂക്ക് കുടീഞ്ഞ്യോ. ചോറ് രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച് രാവിലെ കഴിക്കുക. സംശയിക്കേണ്ട, മലയാളികള്‍ പഴങ്കഞ്ഞിയെന്ന് വിശേഷിപ്പിക്കുന്ന തനത് വിഭവം തന്നെയാണിത്.

പഴങ്കഞ്ഞി പതിവായി കഴിച്ചാല്‍ വയറിന്റെ ആരോഗ്യം വളരെ എളുപ്പത്തില്‍ തന്നെ മെച്ചപ്പെടുമെന്നാണ് ലൂക്ക് അഭിപ്രായപ്പെടുന്നത്. അഞ്ച് മുതല്‍ ഏഴ് ദിവസം വരെ പതിവായി ഇത് കഴിച്ചാല്‍ തന്നെ ഫലം കാണാമെന്നും അദ്ദേഹം പറയുന്നു. ദഹനപ്രശ്‌നങ്ങള്‍, ഗ്യാസ്, വയറെരിച്ചില്‍ തുടങ്ങിയ വിഷമതകളെല്ലാം പരിഹരിക്കാന്‍ പഴങ്കഞ്ഞിക്ക് കഴിയും.

ഇതിനൊപ്പം തന്നെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുലനപ്പെടുത്തുന്നതിനുമെല്ലാം പഴങ്കഞ്ഞി സഹായകമാണെന്നും ലൂക്ക് പറയുന്നു. ഇതിനൊപ്പം തൈരോ മോരോ കൂടി ചേര്‍ത്താല്‍ അത് ആരോഗ്യത്തിന് ഇരട്ടിഗുണം ചെയ്യുമെന്നും അദ്ദേഹം ‘ടിപ്’ ആയി കൂട്ടിച്ചേര്‍ക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...