വന്‍തുക നല്‍കി കേരളത്തിലേക്കില്ല ; നാട്ടിലേക്കുള്ള യാത്രയില്‍ നിന്ന് പിന്മാറാന്‍ മദനിയുടെ തീരുമാനം

For full experience, Download our mobile application:
Get it on Google Play

ബെംഗലൂരു: കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞ തുക കൊടുത്ത് നാട്ടിലേക്ക് വരേണ്ടതില്ലെന്ന് അബ്ദുന്നാസര്‍ മഅ്ദനി. മരണപ്പെട്ടാലും അനീതിയോട് സന്ധി ചെയ്യില്ലെന്നും വന്‍ തുക നല്‍കി കേരളത്തിലേക്ക് ഇല്ലെന്നും മഅ്ദനി വ്യക്തമാക്കി. കോടതിയില്‍ നിന്ന് ജാമ്യം കിട്ടി ഇരിക്കുന്ന തനിക്ക് രോഗിയായ പിതാവിനെ കാണാനും സ്വന്തം ചികിത്സയ്ക്കും വേണ്ടി പിറന്ന നാട്ടിലേക്ക് പോവണമെങ്കില്‍ പത്തിരുനൂറ് പോലീസും കോടിക്കണക്കിന് രൂപയുമൊക്കെ കൊടുക്കണമെന്ന് പറഞ്ഞാല്‍ അതുള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ ഈ നിബന്ധനകള്‍ പാലിച്ച് കേരളത്തിലേക്ക് പോവാന്‍ തയാറല്ലെന്ന് മദനി വ്യക്തമാക്കി.

സുരക്ഷയൊരുക്കുന്ന കര്‍ണാടക പോലീസിന് പ്രതിമാസം 20 ലക്ഷം രൂപ നല്‍കേണ്ടി വരും. ഇതോടെയാണ് കേരളത്തിലേക്കുള്ള യാത്രയില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. ഈ ചെലവ് താങ്ങാവുന്നതിലും അപ്പുറമെന്നും മദനിയുടെ കുടുംബം പ്രതികരിച്ചു. അതേസമയം കേരള സന്ദര്‍ശനത്തിന്റെ അകമ്പടി ചെലവ് കുറക്കണമെന്ന് ആവശ്യപ്പെട്ട് മഅ്ദനി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. കേരളത്തില്‍ വരാനുള്ള സുരക്ഷ ചെലവിനത്തില്‍ കര്‍ണാടക പോലീസ് ആവശ്യപ്പെട്ട പണം മുന്‍കൂറായി കെട്ടിവെക്കണം. കര്‍ണാടക പോലീസിന്റെ നിര്‍ദേശത്തിനെതിരെ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...