ഗുസ്തി നിര്‍ത്തരുത് : തന്നെ തൂക്കിക്കൊന്നോളൂ എന്ന് ബ്രിജ് ഭൂഷണ്‍ സിംഗ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: രാജ്യത്തെ മുന്‍നിര ഗുസ്തിക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി കായികരംഗത്തെ എല്ലാ പ്രവര്‍ത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണെന്ന് റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിംഗ്. താന്‍ തൂക്കിലേറ്റപ്പെടാന്‍ തയ്യാറാണെന്നും എന്നാല്‍ ഗുസ്തി പ്രവര്‍ത്തനം നിര്‍ത്തരുതെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. ”കഴിഞ്ഞ നാല് മാസമായി എല്ലാ ഗുസ്തി പ്രവര്‍ത്തനങ്ങളും നിലച്ചിരിക്കുകയാണ്. എന്നെ തൂക്കിക്കൊല്ലാന്‍ ഞാന്‍ പറയുന്നു, എന്നാല്‍ ഗുസ്തി പ്രവര്‍ത്തനം നിര്‍ത്തരുത്; കുട്ടികളുടെ ഭാവിയുമായി കളിക്കരുത് ”ബ്രിജ് ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെ അറസ്റ്റ് ചെയ്ത് ഫെഡറേഷനില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുകയാണ്. ഡബ്ല്യുഎഫ്ഐ തലവന്‍ വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ആരോപിച്ച് നിരവധി താരങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനെത്തുടര്‍ന്ന് ചാമ്പ്യന്‍ഷിപ്പുകളും ക്യാമ്പുകളും ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. സിംഗിനെതിരെ നടപടിയെടുക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടില്‍ പ്രതിഷേധിക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മെക്സിക്കോയിൽ ഭൂചലനം ; റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി

0
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി....

കുടിയേറ്റ ട്രക്ക് ഡ്രൈവർമാർക്ക് പകരം വിരമിച്ച സൈനികർ ; ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യൻ ഡ്രൈവർമാർക്ക്...

0
വാഷിംഗ്ടൺ: അമേരിക്കയിലെ കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാർക്ക് പകരമായി വിരമിച്ച യുഎസ് സൈനികരെ...

ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെയും എന്‍ഡിഎ നേതാക്കളെയും എന്തിനാണ് കണ്ടത്: മുഖ്യമന്ത്രിയോട് ചോദ്യവുമായി...

0
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ...

‘അത്തരക്കാർ തെളിക്കുന്ന വഴിയല്ല സിപിഐയുടെ വഴി’; വിമർശനങ്ങൾക്ക് മറുപടിയുമായി ബിനോയ് വിശ്വം

0
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ...