മഅദനി കേരളത്തിലേക്ക് പുറപ്പെട്ടു ; 12 ദിവസം കേരളത്തില്‍ തങ്ങുവാന്‍ അനുമതി

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലേക്ക് പുറപ്പെട്ടു. അന്‍വാറശ്ശേരിയിലേക്കാണ് മഅദനി നേരെ പോകുന്നത്. ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണാനായാണ് മദനി കേരളത്തിലെത്തുന്നത്. ബംഗളൂരുവില്‍ നിന്ന് വിമാനമാര്‍ഗം കൊച്ചിയിലെത്തും. നെടുമ്പാശേരിയിലെത്തുന്ന മഅ്ദനിയെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് ആംബുലന്‍സില്‍ കൊല്ലം അന്‍വറാശേരിയില്‍ ചികിത്സയില്‍ കഴിയുന്ന പിതാവിനെ സന്ദര്‍ശിക്കും. വിചാരണത്തടവ് അനന്തമായി നീളുന്നത് നീതി നിഷേധമെന്ന് മഅദനി ബംഗളൂരുവില്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നോട് ചെയ്ത നീതികേട് രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തിന് തന്നെ അപമാനമാണ്. തനിക്കെതിരെയുള്ളത് കെട്ടിച്ചമച്ച കേസാണ്, അതിനാല്‍ തന്നെ കേസ് അവസാനമില്ലാതെ നീളുകയാണെന്നും ഇത് നീതി നിഷേധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്ര കാലം വിചാരണത്തടവുകാരനായി വേറെ ആര്‍ക്കും കഴിയേണ്ടി വന്നിട്ടില്ലെന്നും മഅദനി പറഞ്ഞു.

ചികിത്സയ്ക്കും പിതാവിനെ സന്ദര്‍ശിക്കാനുമായി ജൂലൈ 8 വരെ കേരളത്തില്‍ തങ്ങാന്‍ സുപ്രീം കോടതി ഏപ്രില്‍ 17ന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ സുരക്ഷയ്ക്ക് 20 അംഗ പോലീസ് സംഘത്തെ അയയ്ക്കാന്‍ ഭീമമായ തുക കെട്ടിവയ്ക്കണമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ നിര്‍ദേശിച്ചതോടെ യാത്ര വൈകുകയായിരുന്നു. സുരക്ഷാച്ചെലവില്‍ ഇളവു വരുത്താന്‍ പോലീസ് തയാറായതോടെയാണ് മദനി കേരളത്തിലേക്ക് എത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...