കേരളം ഇന്ന് അഴിമതിയുടെ സ്വന്തം നാടായി മാറി ; ജെ പി നദ്ദ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇന്ത്യയുടെ ആകെ വികസനമാണ് ലക്ഷ്യമെങ്കില്‍ മോദിക്ക് വോട്ട് നല്‍കണമെന്നും ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇന്ന് അഴിമതിയുടെ സ്വന്തം നാടായി മാറിയെന്നും ബിജെപി ദേശിയ അധ്യക്ഷന്‍ ജെ പി നദ്ദ. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാജ്യവ്യാപകമായി നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിലെത്തിയപ്പോഴാണ് ജെ പി നദ്ദയുടെ പ്രസ്താവന. നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ദേശീയ അധ്യക്ഷന്‍ പ്രവര്‍ത്തകരുമായി സംവദിച്ചത്. കേരളത്തില്‍ പ്രധാനമന്ത്രി 3200 കോടിയുടെ വികസന പദ്ധതികളാണ് പ്രഖ്യാപിച്ചത്. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി വലിയ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. എന്നാല്‍ സംസ്ഥാനത്തെ ഭരണകൂടം ഭൗതിക മുന്നേറ്റങ്ങളെ കായിക ശേഷികൊണ്ട് തടയാനാണ് ശ്രമിക്കുന്നതെന്നും തീവ്രവാദ പ്രവര്‍ത്തനത്തിന് രാജ്യം വിട്ട 35 പേരില്‍ 21 പേരും കേരളത്തില്‍ നിന്നുള്ളവരാണെന്നും ജെ പി നദ്ദ പറഞ്ഞു.

സ്വര്‍ണക്കടത്ത്, എഐ ക്യാമറ തുടങ്ങി കേരളത്തില്‍ സകല മേഖലയിലും അഴിമതിയാണെന്നും ജെ പി നദ്ദ ആരോപണമുയര്‍ത്തി. പട്നയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തെയും അദ്ദേഹം പരിഹസിച്ചു. നായകന്‍ നരേന്ദ്രമോദിയാണ് എന്നാണ് പ്രതിപക്ഷ സമ്മേളനവും തെളിയിക്കുന്നതെന്നായിരുന്നു നദ്ദയുടെ പരിഹാസം. അടിയന്തരാവസ്ഥയുടെ 25 ആം വാര്‍ഷികത്തില്‍ രാഹുല്‍ ഗാന്ധി ലണ്ടനില്‍ പോയി പറയുന്നത് ഇന്ത്യയില്‍ ജനാധിപത്യമില്ലെന്നാണ്. രാഹുലിന്റെ മുത്തശ്ശി അടിയന്തരാവസ്ഥ കാലത്ത് ജനങ്ങളെ ജയിലിലടച്ചു. കുടുംബ വാഴ്ചയില്‍ നിന്ന് ഇന്ത്യയെ സംരക്ഷിച്ചത് ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”വിദ്യാർത്ഥികളെ വേട്ടയാടുന്നത് സർക്കാർ അവസാനിപ്പിക്കണം”; ശക്തമായ പ്രതിഷേധവുമായി അഭിജിത്ത് ദീപ്കെ.

0
ദില്ലി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിൽ...

യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി കെഎസ്ആർടിസി ബസ്; കാട്ടാക്കട ഡിപ്പോയിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

0
കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ രാത്രി നിയന്ത്രണം തെറ്റിയെത്തിയ ബസ് യാത്രക്കാർ...

സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി തമിഴ്‌നാട് ; കുട്ടികൾക്ക് ഇനി ചിക്കൻ...

0
ചെന്നൈ: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. ഉച്ചയ്ക്ക്...

തുലാഭാര ചടങ്ങിനിടെ അപകടം; ത്രാസിന്റെ കയർ പൊട്ടിവീണ് വി. മുരളീധരൻ എം.എൽ.എയ്ക്ക് പരുക്കേറ്റു

0
തിരുവനന്തപുരം: തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന്...