തോക്കുചൂണ്ടി കവർച്ച : ഡൽഹി ഗവർണറുടെ രാജി ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : നഗരമധ്യത്തില്‍ തോക്കുചൂണ്ടി പണം കവർന്ന സംഭവത്തിൽ ലഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേനയുടെ രാജി ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയുടെ സുരക്ഷാ ചുമതല സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കണമെന്ന് കെജ്‌രിവാൾ ആവശ്യപ്പെട്ടു. സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചാണ് മുഖ്യമന്ത്രി തന്റെ ആവശ്യം ആവർത്തിച്ചത്.

ലഫ്റ്റനന്റ് ഗവർണർ രാജിവെച്ച് ഡൽഹിയിലെ ജനങ്ങൾക്ക് സുരക്ഷയും സംരക്ഷണവും നൽകാൻ കഴിവുള്ളവർക്ക് വഴിമാറിക്കൊടുക്കണമെന്ന് അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു. ഡൽഹിയുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന് കഴിയുന്നില്ലെങ്കിൽ ചുമതല സംസ്ഥാന സർക്കാരിന് കൈമാറണം. നഗരത്തെയും പൗരന്മാരെയും എങ്ങനെ സുരക്ഷിതമാക്കാമെന്ന് സർക്കാർ കാണിച്ചുകൊടുക്കുമെന്നും കെജ്‌രിവാൾ വ്യക്തമാക്കി. നേരത്തെ ക്രമസമാധാന പ്രശ്നത്തിൽ പരസ്പരം കുറ്റപ്പെടുത്തി ഇരുവരും കത്തയച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് ഡൽഹി നഗരമധ്യത്തില്‍ തോക്ക് ചൂണ്ടി പണം കൊള്ളയടിച്ചത്. പ്രഗതി മൈതാനില്‍ നിന്ന് നോയിഡയിലേക്ക് പോകുന്ന ഭാഗത്തെ ടണലിനുള്ളില്‍ വച്ചായിരുന്നു കവര്‍ച്ച. രണ്ടുബൈക്കുകളിലെത്തിയ മുഖം മൂടി ധരിച്ച സംഘമാണ് കാര്‍ തടഞ്ഞുനിര്‍ത്തിയ ശേഷം രണ്ടുലക്ഷം രൂപ തട്ടിയെടുത്തത്. ഗുരുഗ്രാമിലേക്ക് പണവുമായി പോകുകയായിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി തോക്കുചൂണ്ടി നാലംഗ സംഘം പണം കവരുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. തുരങ്കത്തില്‍ സ്ഥാപിച്ച സിസിടിവിയിലാണ് കൊള്ള നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആയുർവേദം അമൃതിനു തുല്യം : അഡ്വ. പഴകുളം മധു എം എൽ എ

0
കുമ്പഴ : ഏതു കാലവസ്ഥക്കും രോഗത്തിനും ഏറ്റവും ഫലപ്രദമാണ് ആയുർവേദ മെന്ന്...

വാഗ്ദാനങ്ങളെല്ലാം അതുപോലെ പാലിക്കാൻ യുഡിഎഫ് സർക്കാരിന് കഴിയുമോയെന്ന് പിണറായി വിജയൻ

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയെന്ന വാഗ്ദാനത്തെ യുഡിഎഫ് സർക്കാരിന്...

കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0
പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി...

കല്ലറ പഞ്ചായത്തിലെ സിപിഎം എൽ. സി. കമ്മിറ്റികൾ പിരിച്ചുവിട്ടു

0
തിരുവനന്തപുരം: കല്ലറ പഞ്ചായത്തിലെ സിപിഎം എൽ. സി. കമ്മിറ്റികൾ പിരിച്ചുവിട്ടു. പഞ്ചായത്ത്,...