അബ്ദുല്‍ റഹീമിന്‍റെ മോചനവഴി തുറക്കുന്നു ; ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാൽ :റിയാദിൽ തടവില്‍ കഴിയുന്ന അബ്ദുൽ റഹീമിനെ ദയാധനം നല്‍കി മോചിപ്പിക്കുന്നതിന് നൽകിയ ഹർജി ക്രിമിനൽ കോടതി ഫയലിൽ സ്വീകരിച്ചു. ദയാധനം നല്കാൻ തയ്യാറാണെന്ന് റഹീമിന്റെ അഭിഭാഷകൻ കോടതിയെ രേഖാമൂലം അറിയിച്ചു. വാദിഭാഗം അഭിഭാഷകനുമായി കഴിഞ്ഞ ദിവസം നിയമ സഹായ സമിതി ഓണ്‍ലൈനില്‍ ചര്‍ച്ച നടത്തിയിരുന്നു. റിയാദിലെ നിയമസഹായ സമിതി നിയോഗിച്ച അഭിഭാഷകന്‍ ഉസാമ അബ്ദുല്ലത്തീഫ് അല്‍ അംബര്‍, റഹീമിന്റെ കുടുംബം പ്രതിനിധിയായി അധികാരപത്രം നല്‍കിയ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ ചേർന്നാണ് ദയാധനം നൽകാൻ തയ്യാറാണെന്ന് കോടതിയിൽ രേഖാമൂലം അറിയിച്ചത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വഴി ദയാധനമായ 34 കോടി രൂപ റിയാദ് ഇന്ത്യന്‍ എംബസിയുടെ അക്കൗണ്ടില്‍ എത്തണം. അതിനുളള നടപടിക്രമങ്ങള്‍ നാട്ടില്‍ പുരോഗമിക്കുകയാണ്. അതേസമയം, ഏറ്റവും അടുത്ത ദിവസം ഇരുകക്ഷികളേയും കോടതി വിളിപ്പിക്കും എന്നാണ് സൂചന. അടുത്ത സിറ്റിങ്ങിൽ കോടതി അനുമതിയോടെ ബാങ്ക് അക്കൗണ്ട് തുറക്കാനാകുമെന്നാണ് പ്രതീക്ഷ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൂനെ കേസിൽ സിയയുടെ വാദങ്ങൾ പൊളിയുന്നു; മകന്റെ മുടി കൊഴിച്ചിലിനെക്കുറിച്ച് അറിയാമായിരുന്നെന്ന് കേതന്റെ കുടുംബം

0
പൂനെ: വ്യവസായി കേതൻ അഗർവാളിൻ്റെ കൊലപാതകത്തിൽ പ്രതികരണവുമായി പിതാവും പ്രമുഖ ബിൽഡറുമായ...

​’വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന അവസ്ഥ’;വി എം സുധീരനെതിരെ കെ ബാബു

0
കൊച്ചി: യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്നും അത് താന്‍ കുറേ അനുഭവിച്ചതാണെന്നും മുതിര്‍ന്ന...

എസ്എഫ്ഐക്കെതിരെയുള്ള ബ്ലേഡ് ആരോപണം വ്യാജം? ബാരിക്കേഡ് ദൃശ്യങ്ങൾ പുറത്തുവിട്ട് വെല്ലുവിളിയുമായി എം. ശിവപ്രസാദ്

0
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബ്ലേഡ് കൊണ്ടുവന്നെന്ന പൊലീസ്...

വിലങ്ങാട് വനത്തിനുള്ളിൽ ആളുകൾ കുടുങ്ങിയതായി സംശയം; തെരച്ചിലിനായി പ്രത്യേക സംഘം തിരിച്ചു

0
കോഴിക്കോട്: ജില്ലയിലെ വിലങ്ങാട് വനത്തിനുളളില്‍ ആളുകള്‍ കുടുങ്ങിയെന്ന് സംശയം. വനത്തില്‍ നിന്ന്...