മലയാളി താരങ്ങളായ ആശാ ശോഭനയും സജന സജീവനും ഇന്ത്യന്‍ വനിതാ ട്വന്റി 20 ടീമില്‍

For full experience, Download our mobile application:
Get it on Google Play

ബംഗ്ലാദേശ് : കേരളത്തിന്റെ മുന്‍ ക്യാപ്റ്റന്‍ സജന സജീവനും പോണ്ടിച്ചേരി ക്യാപ്റ്റനായ മലയാളി താരം ആശ ശോഭനയും ബംഗ്ലാദേശിന് എതിരെയുള്ള മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ ഭാഗമാകും. 16 അംഗ ടീമിലാണ് ഇവര്‍ ഉള്‍പ്പെട്ടത്. അഞ്ചു മത്സരങ്ങളാണ് ഈ പരമ്പരയിലുള്ളത്. 28ന് പരമ്പര ആരംഭിക്കും. കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണുകളിലെ പ്രകടനമാണ് ആശയെ ടീമിലെത്തിച്ചത്. അതേസമയം ഈ സീസണില്‍ മുംബൈക്കായി നടത്തിയ പ്രകടനമാണ് സജനയെ തുണച്ചത്. റോയല്‍ ചലഞ്ചേഴ്‌സിന് കീരിടം നേടാന്‍ നിര്‍ണായ പങ്കുവഹിച്ച താരമാണ് ആശ. മുന്‍ കേരള ക്യാപ്റ്റനുമായിരുന്നു ആശ. ഡബ്ല്യുപിഎലിലെ രണ്ട് സീസണ്‍ ആശയ്ക്ക് ഇന്ത്യന്‍ ടീമിലേക്ക് വഴിതുറക്കുകയായിരുന്നു.ഈ സീസണില്‍ ഒരു അഞ്ച് വിക്കറ്റ് നേട്ടം അടക്കം 12 വിക്കറ്റ് നേടിയിരുന്നു താരം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ താന്‍ നേരിട്ട ആദ്യ പന്തില്‍, ഇന്നിംഗ്‌സിലെ അവസാന പന്തില്‍ സിക്‌സര്‍ നേടി വിജയിപ്പിച്ചതോടെ ശ്രദ്ധ നേടിയ സജന ആഭ്യന്തര ക്രിക്കറ്റില്‍ തുടരെ മികച്ച പ്രകടനം നടത്തുന്ന താരമാണ്. ഓള്‍റൗണ്ടറായ സജന ഡബ്ല്യുപിഎലില്‍ കാര്യമായി പന്തെറിഞ്ഞില്ലെങ്കിലും ചില മികച്ച ഇന്നിംഗ്‌സുകള്‍ കളിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...