അബ്ദുൾ റഹീമിന് മോചനത്തിന്റെ പാത തെളിഞ്ഞു ; ഉത്തരവിൽ ഒപ്പുവച്ചു, എക്സിറ്റ് നടപടികൾ പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

റിയാദ്: കഴിഞ്ഞ 18 വർഷമായി സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീം ഉടൻ ജയിൽ മോചിതനായി നാട്ടിലേക്ക് മടങ്ങും. റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചതായി സഹായ സമിതി അറിയിച്ചു. എക്സിറ്റ് വിസ നടപടികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. ഇനി എമിഗ്രേഷൻ നടപടികൾ കൂടി പൂർത്തിയായാൽ റഹീമിന് നാട്ടിലേക്ക് മടങ്ങാനാകും. 2006 ഡിസംബർ 24-നാണ് സൗദി ബാലൻ അനസ് അൽ ശഹ്രി കൊല്ലപ്പെട്ട കേസിൽ റഹീം ജയിലിലാകുന്നത്. കഴുത്തിൽ ഘടിപ്പിച്ച ഉപകരണം വഴി ഭക്ഷണം നൽകിയിരുന്ന അനസിന്റെ മരണത്തിനിടയാക്കിയ സംഭവം അവിചാരിതമായിരുന്നു.

ട്രാഫിക് സിഗ്നൽ ലംഘിക്കാൻ ആവശ്യപ്പെട്ടുള്ള തർക്കത്തിനിടെ അനസ് റഹീമിന്റെ മുഖത്ത് പലതവണ തുപ്പുകയും, ഇത് തടയാൻ ശ്രമിച്ച റഹീമിന്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയുമായിരുന്നു. തുടർന്ന് ബോധരഹിതനായ അനസ് മരണപ്പെടുകയായിരുന്നു. കൊലക്കുറ്റത്തിന് റഹീമിന് വധശിക്ഷയാണ് സൗദി കോടതി വിധിച്ചിരുന്നത്. എന്നാൽ ഒന്നരക്കോടി സൗദി റിയാൽ (ഏകദേശം 34 കോടിയിലധികം രൂപ മോചനദ്രവ്യം കെട്ടിവെച്ചതിനു പിന്നാലെ വധശിക്ഷ റിയാദ് കോടതി റദ്ദാക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...

പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ ; തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

0
കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി...

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച...