അബ്ദുൽ റഹിം ഉടൻ നാട്ടിലെത്തും ; ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും

For full experience, Download our mobile application:
Get it on Google Play

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്‍റെ തിരിച്ച് വരവിന് കാത്ത് ബന്ധുക്കളും നാട്ടുകാരും. ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും. പെരുന്നാൾ അവധിക്ക് മുമ്പായി പുറത്തിറങ്ങൽ നടപടികൾ പൂർത്തിയാക്കാനാണ് കുടുംബത്തിന്റെയും നിയമ സഹായ സമിതിയുടെയും നീക്കം. മരിച്ച ബാലന്റെ കുടുംബത്തിന് ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കിയിരുന്നു. മറ്റ് വകുപ്പുകളിൽ 20 വർഷം തടവ് ശിക്ഷ ആയിരുന്നു വിധി. അതാണ് 19ാം തീയതി അവസാനിക്കുന്നത്.

മലയാളികൾ ഒരുമിച്ചാണ് 34 കോടി രൂപ ദിയാധനം നൽകിയത്. ആ ദൗത്യം ആണ് വിജയത്തിലേക്ക് എത്തുന്നത്. 2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ലൻ അനസ്​ അൽ ഫായിസിന്‍റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ബ്​​ദു​ൽ റ​ഹീം അ​റസ്റ്റിലാകുന്നത്​. 2012ലാണ്​ വ​ധ​ശിക്ഷ വി​ധിച്ചത്​. പിന്നീട് ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിയാധനം (മോചനദ്രവ്യം) നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കോടതി അ​ബ്​​ദു​ൽ റ​ഹീമിന്‍റെ വധശിക്ഷ ഒഴിവാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസ് വേദിയിലെ കേരള സർവകലാശാല വിസിയുടെ വിവാദ പ്രസംഗം ; പ്രതിഷേധത്തിനൊരുങ്ങി എസ്‌എഫ്ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്‍റെ വിവാദ പ്രസംഗത്തില്‍...

ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കർ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയും...

വിവാഹ സൽക്കാരത്തിന് ശേഷം ഭക്ഷണാവശിഷ്ടം ചാക്കുകളിലാക്കി കിണറ്റിൽ തള്ളി ; സിസിടിവി കുടുക്കി, പിഴയീടാക്കി

0
തൃക്കരിപ്പൂർ (കാസർഗോട്) : ഭക്ഷണാവശിഷ്ടങ്ങൾ ചാക്കുകളിലാക്കി കിണറ്റിൽ തള്ളി. സിസിടിവി ദൃശ്യങ്ങളിൽ...

കോഴിക്കോട് ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച സംഭവം : നിയമവശം പരിശോധിച്ച ശേഷം തുടർനടപടിയെന്ന്...

0
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ...