ജനങ്ങൾക്ക് തിരിച്ചടി ; ഇന്ധന വില വീണ്ടും കൂടി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർദ്ധനവ്. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് ഇപ്പോൾ വർദ്ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ധനവിലയിൽ വർദ്ധനവ് ഉണ്ടാകുന്നത്. നേരത്തെ ഇന്ധനവിലയിൽ മൂന്ന് രൂപയോളം വർദ്ധനവ് ഉണ്ടായതിന് പിന്നാലെയാണ് ഈ പുതിയ വർദ്ധനവ് കൂടി വന്നിരിക്കുന്നത്. രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്നും ആവശ്യത്തിന് അസംസ്കൃത എണ്ണയും പാചകവാതകവും ലഭ്യമാണെന്നും കേന്ദ്ര സർക്കാർ ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഈ തുടർച്ചയായ വിലവർധനവ് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. പാചകവാതക വില വർദ്ധനവിന് പിന്നാലെ വന്ന ഈ ഇന്ധനവില വർദ്ധനവ് ജനജീവിതത്തെ സാരമായി ബാധിക്കുന്നു.

ഇന്ധനവില വർദ്ധിച്ചതോടെ ഭക്ഷ്യവസ്തുക്കളുടെയും ഹോട്ടൽ ഭക്ഷണത്തിന്റെയും അടക്കം വില വർദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുന്ന തീരുമാനങ്ങളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...