നീറ്റ് ക്രമക്കേട് : 2019 മുതലുള്ള പരീക്ഷകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് സിബിഐ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം 2019 മുതലുള്ള ചോദ്യപേപ്പറുകളിലേക്കും പരീക്ഷകളിലേക്കും വ്യാപിപ്പിക്കാൻ സിബിഐ. ഈ കേസിലെ പ്രധാന സൂത്രധാരനായി കരുതപ്പെടുന്ന പി.വി. കുൽക്കർണി 2019 മുതൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ പ്രവർത്തിച്ചിരുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് സിബിഐ ഈ സുപ്രധാന നീക്കം നടത്തുന്നത്. എൻടിഎയിൽ പ്രവർത്തിച്ചിരുന്ന കാലയളവിൽ ചോദ്യപേപ്പറുകളുടെ എല്ലാ സെറ്റുകളിലേക്കും കുൽക്കർണിക്ക് നേരിട്ട് പ്രവേശനമുണ്ടായിരുന്നു എന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്.

ചോദ്യപേപ്പറുകൾ മറാത്തി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്ന ചുമതലയും കുൽക്കർണിക്കായിരുന്നു. ഈ പദവി ദുരുപയോഗം ചെയ്ത് മുൻവർഷങ്ങളിലും ചോദ്യപേപ്പർ ചോർച്ചയോ മറ്റ് ക്രമക്കേടുകളോ നടന്നിട്ടുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിവിധ കോച്ചിംഗ് സെന്ററുകൾ കേന്ദ്രീകരിച്ച് സിബിഐ വ്യാപകമായ റെയ്ഡുകൾ നടത്തിവരികയാണ്. ചോദ്യപേപ്പറുകൾ സെന്ററുകളിലേക്ക് എത്തിക്കുന്നതിൽ അതീവ സുരക്ഷയും ജിപിഎസ്, എഐ ക്യാമറ നിരീക്ഷണവും ഉണ്ടായിരുന്നു എന്ന് എൻടിഎ അവകാശപ്പെടുമ്പോഴും ചോദ്യങ്ങളുടെ ഉറവിടത്തിൽ തന്നെ ചോർച്ചയുണ്ടായേക്കാം എന്ന സൂചനകൾ ഏജൻസിയുടെ സുരക്ഷാ സംവിധാനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...