മലപ്പുറം : കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീഷ്ണമാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തെ പരിഹസിച്ച് മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പികെ അബ്ദുറബ്ബ്. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവര്‍ തീര്‍ത്തുകൊള്ളും. നാട്ടിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മനസൊന്ന് തുറക്കണം സഖാവേയെന്ന് അബ്ദുറബ്ബ് ഫേസ്‌ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
”കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീഷ്ണമാകും: മുഖ്യമന്ത്രി
അവരുടെ പ്രശ്‌നങ്ങള്‍ അവര്‍ തീര്‍ത്തു കൊള്ളും
നാട്ടിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മനസ്സൊന്നു തുറക്കണം സഖാവേ..” പികെ അബ്ദുറബ്ബ് കുറിച്ചു
കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീക്ഷ്ണമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. കോണ്‍ഗ്രസില്‍ ചില പ്രശ്‌നങ്ങളുണ്ട്. ഓരോ ഘട്ടത്തിലും അതു തീഷ്ണമാകുകയാണ്. ആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യങ്ങളാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി.എസ്. പ്രശാന്ത് പറയുന്നത്. എവി ഗോപിനാഥിനെ പോലുള്ള സീനിയര്‍ നേതാക്കള്‍ പറഞ്ഞതൊക്കെ എല്ലാവരും കേട്ടതാണ്. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കേണ്ടതാണ്. അതില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ല. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.