കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവര്‍ തീര്‍ത്തുകൊള്ളും, നാട്ടിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മനസൊന്ന് തുറക്കണം സഖാവേ – പരിഹാസവുമായി അബ്ദുറബ്ബ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീഷ്ണമാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തെ പരിഹസിച്ച്‌ മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പികെ അബ്ദുറബ്ബ്. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവര്‍ തീര്‍ത്തുകൊള്ളും. നാട്ടിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മനസൊന്ന് തുറക്കണം സഖാവേയെന്ന് അബ്ദുറബ്ബ് ഫേസ്‌ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

”കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീഷ്ണമാകും: മുഖ്യമന്ത്രി
അവരുടെ പ്രശ്‌നങ്ങള്‍ അവര്‍ തീര്‍ത്തു കൊള്ളും

നാട്ടിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മനസ്സൊന്നു തുറക്കണം സഖാവേ..” പികെ അബ്ദുറബ്ബ് കുറിച്ചു

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീക്ഷ്ണമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. കോണ്‍ഗ്രസില്‍ ചില പ്രശ്‌നങ്ങളുണ്ട്. ഓരോ ഘട്ടത്തിലും അതു തീഷ്ണമാകുകയാണ്. ആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യങ്ങളാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി.എസ്. പ്രശാന്ത് പറയുന്നത്. എവി ഗോപിനാഥിനെ പോലുള്ള സീനിയര്‍ നേതാക്കള്‍ പറഞ്ഞതൊക്കെ എല്ലാവരും കേട്ടതാണ്. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കേണ്ടതാണ്. അതില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ല. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...