എല്ലാ വിഭാഗം ജനങ്ങൾക്കും നീതി ലഭിക്കുന്നതിന് അഭിഭാഷകസമൂഹം ബദ്ധശ്രദ്ധരാകണം ; ഡോ. എൻ ആർ മധു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : എല്ലാ വിഭാഗം ജനങ്ങൾക്കും നീതി ലഭിക്കുന്നതിനും അവശവിഭാഗത്തിനു സൗജന്യ നിതീ ലഭ്യമാക്കാനും അഭിഭാഷകസമൂഹം ബദ്ധശ്രദ്ധരാകണമെന്ന് രാഷ്ട്രീയ സ്വയം സേവക് സംഘ് പ്രാന്തീയ സഹപ്രചാർ പ്രമുഖ് ഡോ. എൻ ആർ മധു പറഞ്ഞു. ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന കൗൺസിൽ തിരുവല്ലയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതീയ അഭിഭാഷ പരിഷത്ത് സംസ്ഥാന പ്രസിഡന്റ്  വിളക്കുടി എസ് രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അഖില ഭാരതീയ അധിവക്ത പരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ .ആർ രാജേന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി. കേരളത്തിലെ എല്ലാ ജില്ലകളിലെയും യൂണിറ്റുകളിലെയും പ്രധിനിധികൾ യോഗത്തില്‍ പങ്കെടുത്തു. തിരുവല്ല ബാറിലെ സീനിയർ അഭിഭാഷകൻ തോമസ്സ് മാത്യു, ഭാരതീയ അഭിഭാഷ പരിഷത്ത് ദേശീയ സമിതി അംഗങ്ങളായ അഡ്വ. സി കെ ശ്രീനിവാസൻ , അഡ്വ. കെ.ആർ അമ്പിളി, പത്തനംതിട്ട ജില്ലാ പ്രസിഡന്റ്  ഡി. രാജഗോപാൽ, എറണാകുളം ജില്ലാ സെക്രട്ടറി എം.എൻ മൻമഥൻ എന്നിവർ പ്രസംഗിച്ചു.

തുടർന്നു നടന്ന സംഘടനാ സഭയിലും പ്രമേയ സഭയിലും ഭാരതീയ അഭിഭാഷ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ബി അശോക് , സംസ്ഥാന സെക്രട്ടറിമാരായ അഡ്വ കെ ബി സ്മിത, അഡ്വ എ പ്രതീഷ് , സംസ്ഥാന വൈസ് പ്രസിഡന്റ്  അഡ്വ. കെ ഹരിദാസ്, ദേശീയ സമിതി അംഗം അഡ്വ. എം എ വിനോദ്, അഡ്വ.ഡി രാജഗോപാൽ , അഡ്വ പി അരുൾ , അഡ്വ കെ.കെ സുധീർ, അഡ്വ. എം എൻ മൻമഥൻ , അഡ്വ. പി കെ വിജയകുമാർ, അഡ്വ അഭിലാഷ് ചന്ദ്രൻ എന്നിവർ അഭിഭാഷക സമൂഹം നേരിടുന്നു വിവിധ വിഷയങ്ങളെ അധികരിച്ച് ചർച്ചകൾ നടത്തി.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

യുവതിയുടെ ഫോട്ടോയെടുത്തുവെന്ന് പരാതി; ദില്ലി മെട്രോയിലുണ്ടായ സംഘർഷത്തിന് പിന്നാലെ സിഐഎസ്എഫ് ജവാൻ സസ്പെൻഷനിൽ

0
ദില്ലി: ദില്ലി മെട്രോയിൽ യാത്രക്കാരിയായ യുവതിയുടെ ചിത്രം സിഐഎസ്എഫ് ജവാൻ ഫോണിൽ...

വെറും 16 രൂപയ്ക്ക് ഡ്രസ്സ്; കാൺപൂരിൽ വിലക്കുറവിൻ്റെ പേരിൽ വൻ തിക്കും തിരക്കും, നിരവധി...

0
കാണ്‍പൂര്‍: 16 രൂപയ്ക്ക് വസ്ത്രങ്ങള്‍ വിറ്റഴിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കാണ്‍പൂരില്‍ ആയിരക്കണക്കിന്...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...