പത്തനംതിട്ട : കുമ്പഴ പാലമരൂർ കോട്ടക്കുഴിയിൽ രതീഷിന്റെയും രാജിയുടെയും ഏക മകൻ 11 വയസ്സുള്ള അഭിദേവ് ജീവിക്കാൻ കൊതിക്കുകയാണ്. മൈലപ്ര മൗണ്ട് ബഥനി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിദേവ്. ലുക്കീമിയ ഉൾപ്പെടെയുള്ള രോഗത്താൽ വലയുന്ന ഈ കുഞ്ഞിന്റെ ചികിത്സയ്ക്ക് ഏറെ ബുദ്ധിമുട്ടുകയാണ് ഓട്ടോ ഡ്രൈവർ ആയ രതീഷ്. 20 വർഷമായി കുമ്പഴയിലെ ഓട്ടോ തൊഴിലാളിയാണ് ഇദ്ദേഹം. കുഞ്ഞിന് അടിയന്തിരമായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ വേണം. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സക്ക് 50 ലക്ഷത്തോളം രൂപ വേണം. സ്വന്തമായി വീടില്ലാത്ത ഈ കുടുംബം ഇപ്പോൾ കഴിയുന്നത് വാടക വീട്ടിലാണ്.
ഇപ്പോള്‍ അമൃത ആശുപത്രിയില്‍ ശിശുരോഗ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഈ കുഞ്ഞിനെ. പത്തനംതിട്ട മീഡിയായുടെ ലൈവ് വീഡിയോ കണ്ട നിരവധി സുമനസ്സുകള്‍ ഇവരെ സഹായിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ എട്ടു ലക്ഷത്തോളം രൂപമാത്രമേ ലഭിച്ചിട്ടുള്ളൂ. 50 ലക്ഷത്തോളം രൂപയാണ് ആവശ്യം. അമൃതയില്‍ ഓപ്പറേഷന് തയ്യാറെടുക്കുകയാണ് അഭിദേവ്. മാതാപിതാക്കളുടെ മജ്ജ എടുക്കുവാന്‍ അതിന്റെ പ്രാഥമിക പരിശോധനകള്‍ നടത്തിവരികയാണ്. പരിശോധനാഫലം ലഭിച്ചാലുടനെ കുഞ്ഞിനെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാക്കണം.
ഏറെ ആശങ്കയോടെ കഴിയുന്ന ഈ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുവാന്‍ കഴിയുന്നവര്‍ വൈകാതെ സഹായിക്കുക. ഈ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുവാൻ സഹായിക്കൂ….ഗൂഗിൾപേ 9961981532 (രതീഷ്). ബാങ്ക് അക്കൗണ്ട് വിവരങ്ങൾ – രതീഷ് കെ.വി, എസ്.ബി.അക്കൗണ്ട് 919010023031722, ആക്സിസ് ബാങ്ക്, പത്തനംതിട്ട. IFSE. UTIB0000169, SWIFT CODE: AXISINBB051