നിലമ്പൂരില്‍ കുത്തേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ജില്ലയിലെ നിലമ്പൂരില്‍ കുത്തേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലമ്പൂര്‍ ചക്കാലക്കുത്ത് തെക്കേതില്‍ കെ.സ്‌മിത (37)ക്ക് ആണ് കുത്തേറ്റത്. സംഭവത്തില്‍ സ്‌മിതയുടെ ഭര്‍ത്താവ് പി.ആര്‍ രാജേഷ് ബാബു (48)വിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കുത്തേറ്റ സ്‌മിത നിലവില്‍ പെരിന്തമണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. സ്‌മിതയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഭര്‍ത്താവിനെ അറസ്‌റ്റ് ചെയ്‌തത്‌.

ഇന്നലെ രാത്രി 10.30 ഓടെയാണ് രാജേഷ് സ്‌മിതയെ കുത്തി പരിക്കേല്‍പ്പിച്ചത്. കുടുംബകലഹത്തെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായതെന്നാണ് സ്‌മിത മൊഴിയില്‍ വ്യക്‌തമാക്കുന്നത്‌. കൂടാതെ കുത്താന്‍ ഉപയോഗിച്ച കത്തി വീടിന് സമീപത്ത് നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വധശ്രമം ഉള്‍പ്പടെയാണ് രാജേഷിനെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...

പവർ കട്ടിൽ ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ച സംഭവം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി...

0
കൊച്ചി: കേരളത്തില്‍ പവര്‍ കട്ട് മൂലം ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചുവെന്ന...

കോൺഗ്രസിന്റെ വളർച്ചയ്ക്ക് അടിത്തറ പാകിയത് കെഎസ്‌യുവിന്റെ പോരാട്ടവീര്യം : കെ.സി. വേണുഗോപാൽ

0
തിരുവനന്തപുരം: കെഎസ്‌യുവിന്റെ പോരാട്ടവീര്യം ഓര്‍മ്മപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ സി...