കൊക്രോച്ച് മുന്നേറ്റത്തിന്റെ സ്ഥാപകൻ അഭിജീത് ദീപ്കെ ദില്ലി വിമാനത്താവളത്തിലെത്തി

For full experience, Download our mobile application:
Get it on Google Play

ദില്ലി: കൊക്രോച്ച് മുന്നേറ്റത്തിന്റെ സ്ഥാപകൻ അഭിജീത് ദീപ്കെ ദില്ലി വിമാനത്താവളത്തിലെത്തിയത്. വിമാനമിറങ്ങി ഒരുമണിക്കൂറിന് ശേഷമാണ് പുറത്തിറങ്ങിയത്. നൂറുകണക്കിന് യുവാക്കൾ പുറത്ത് തടിച്ചുകൂടിയിരുന്നു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനെതിരെയുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൽ വെച്ച് തന്നെ പോലീസ് അഭിജീത്തുമായി സംസാരിച്ചു. നിലവിൽ ജന്തർമന്ദറിൽ പ്രതിഷേധിക്കാനുള്ള അനുമതി പോലീസ് നൽകി. വിമാനത്താവളത്തിലെത്തിയ യുവാക്കളോട് ജന്ദർമന്ദറിൽ എത്താനും നിർദേശിച്ചു. 10 മുതൽ അഞ്ച് മണിവരെയാണ് പ്രതിഷേധിക്കാനുള്ള സമയം അനുവദിച്ചത്. സുപ്രീം കോടതി നിർദേശങ്ങൾ പാലിക്കണമെന്നും പോലീസ് നിർദേശിച്ചു. ഒരു കാരണവശാലും പ്രതിഷേധക്കാരെ പ്രകോപിപ്പിക്കരുത് എന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം.

ദില്ലിയിൽ 12 സോണുകളിലായി 2000 ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഓരോ സോണിലും ഉന്നത ഉദ്യോഗസ്ഥന് ചുമതല. ജന്തർമന്തറിൽ പ്രവർത്തകർ എത്തി. പോലീസ് പ്രവർത്തകരെ കയറ്റി വിടുന്നുണ്ട്. പ്രതിഷേധത്തിന് എത്തിയവരെ പോലീസ് തടയുന്നില്ല. ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ പുസ്തകവുമായാണ് അഭിജീത് ജന്തര്‍മന്ദറിലെത്തുന്നത്. അനുയായികളോടും പുസ്തകം കൈയില്‍ കരുതാന്‍ ആവശ്യപ്പെട്ടിരുന്നു. സിജെപി നേതാക്കളും ജന്തര്‍മന്ദറില്‍ എത്തുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർട്ടിക്ക് വഴങ്ങി രമ്യ ഹരിദാസ് ; ഹസ്സൻ സമിതിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകി

0
തിരുവനന്തപുരം: കെപിസിസി നേതൃത്വം കടുപ്പിച്ചതോടെ പാർട്ടിക്ക് വഴങ്ങി രമ്യ ഹരിദാസ്....

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ്...

0
ന്യൂഡൽഹി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന...

പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ് പിന്‍വലിക്കും

0
ഇടുക്കി: പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ്...

വൈദ്യുതി നിയന്ത്രണം ഫീഡർ തലത്തിൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം നാളെ മുതൽ നിലവിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന...