അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ് ; പ്രതികൾ ഇന്നും ഹാജരായില്ല

For full experience, Download our mobile application:
Get it on Google Play

എറണാകുളം: എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ് കോടതി വീണ്ടും പരിഗണിക്കവെ പ്രതികൾ ഇന്നും ഹാജരായില്ല. 8 വർഷത്തിനിടെ ഒരു തവണ മാത്രമാണ് പ്രതികൾ കോടതിയിൽ വന്നതെന്ന് അഭിമന്യുവിന്റെ സഹോദരന്റെ അഭിഭാഷകൻ കോടതി അറിയിച്ചു. ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും അഡ്വ. അരുൺ കുമാർ കോടതിയെ അറിയിച്ചു.എന്നാൽ കോടതിക്ക് പുറത്ത് മാധ്യമങ്ങൾ ഉള്ളതിനാൽ ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്നാണ് പ്രതിഭാഗം വക്കീൽ കോടതിയെ അറിയിച്ചത്. മാധ്യമ പ്രവർത്തകർ നിൽക്കുന്നതിൻ്റെ ചിത്രങ്ങളും ഇവർ കോടതിയെ കാണിക്കുകയുണ്ടായി. എന്നാൽ വിചാരണ സമയത്ത് എന്തു ചെയ്യുമെന്ന് ആയിരുന്നു കോടതിയുടെ മറുചോദ്യം.

മുഴുവൻ പ്രതികളും 13ന് ഹാജരാകണമെന്ന് വിചാരണക്കോടതി അറിയിച്ചു. കേസിലെ മുഴുവൻ പ്രതികളോടും ഇന്ന് നേരിട്ട് ഹാജരാകാനാണ് കോടതി കർശന നിർദേശം നൽകിയിരുന്നത്. 16 പ്രതികൾക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. ഐ പി സി 323 വകുപ്പ് ചുമത്തണമെന്ന പോസിക്യൂഷൻ ആവശ്യം പരിഗണിച്ച് എറണാകുളം പ്രിൻസിപ്പൾ സെക്ഷൻസ് കോടതി നേരത്തെ ഇതിനായി അനുമതി നൽകിയിരുന്നു. അതേസമയം നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്നാണ് ഹൈക്കോടതിയുടെ നിർദേശിച്ചിരിക്കുന്നത്. ഇനി സമയം നീട്ടിനൽകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...