ഓതറയിലെ അഭ്രം കുളം മാലിന്യം കൊണ്ട് നിറയുന്നു

For full experience, Download our mobile application:
Get it on Google Play

ഇരവിപേരൂർ : ഓതറയിലെ അഭ്രം കുളത്തില്‍ മാലിന്യം നിറയുന്നു. ഒരിക്കലും വറ്റാത്ത ആഴമേറിയ ജലസ്രോതസ്സ് നാട്ടുകാരെ മൂക്കു പൊത്തിക്കുന്നു. ഇതിലേക്ക് ആർക്കുമെന്തും വലിച്ചെറിയാമെന്നനില വന്നിട്ട് കാലം കുറെയായി. ചോദിക്കേണ്ടവർ കണ്ണടച്ചിരിക്കുന്നത് ഇവർക്ക് തുണയാകുന്നു.

ചരിത്രപരമായി അറിയപ്പെടുന്ന സ്ഥലം കൂടിയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് അഭ്രമെന്ന ലോഹം ഖനനം ചെയ്തിരുന്നിടമാണ്. അക്കാലത്ത് വൈദ്യുത ചാലകരോധമായി ഉപയോഗിച്ചിരുന്നത് അഭ്രമാകുന്നു. ഈ രംഗത്ത് പുതിയ വസ്തുക്കളുടെ വരവോടെ പിന്നീടിത് അപ്രസക്തമായി. ഇവയുടെ ഖനനത്തിന്റെ ബാക്കിപത്രമായി വെണ്ണക്കല്ലുകൾ പോലെയുള്ള വെള്ളനിറമുള്ള കല്ലുകൾ ഇവിടെ പലയിടത്തും കാണാം.

കുളമിന്ന് മാലിന്യങ്ങൾ തള്ളാനുള്ള ഇടമായി. കോഴിമലയിൽനിന്ന് എണ്ണിക്കാട്, ഓതറ പഴയകാവ് എന്നിവിടങ്ങളിലേക്കുള്ള പ്രധാന വഴി കുളത്തിന് സമീപത്തുകൂടിയാണ് പോകുന്നത്. ഓതറ, മാമ്മൂട് റോഡ്, വരട്ടാർ, പുതുക്കുളങ്ങര, പരുമൂട്ടിൽക്കടവ്, ഇരവിപേരൂർ കനാൽപാലം, പ്രയാറ്റുകടവ്, തിരുവാമനപുരം, തോട്ടപ്പുഴ തുടങ്ങിയ വിവിധ ഇടങ്ങളിൽനിന്നുള്ള മാലിന്യങ്ങൾ ചാക്കിലാക്കി കൊണ്ടിടുന്നത് പതിവാകുന്നു.

ഹോട്ടലുകൾ, ഇറച്ചിക്കടകൾ, കാറ്ററിങ് സർവീസ് അവശിഷ്ടങ്ങൾ തുടങ്ങിയവ ഇവയിൽ വരുന്നു. ഇതിനെതിരേ മുന്നറിയിപ്പുമായി രാഷ്ട്രീയ പ്രവർത്തകർ രംഗത്തിറങ്ങിയെങ്കിലും ഇവയൊക്കെ തടയേണ്ട അധികാരികളടെ തുടർനടപടികൾ പേരിൽ ഒതുങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...