ആറന്മുള മണ്ഡലത്തില്‍ അബിന്‍ വര്‍ക്കി – വിജയ്‌ ഇന്ദുചൂഡന്‍ എന്നിവര്‍ യു.ഡി.എഫ് സാധ്യതാ പട്ടികയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറന്മുള മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ നിരവധിയാണ്. പത്തനംതിട്ട ജില്ലാ ആസ്ഥാനം ഉള്‍പ്പെടുന്ന മണ്ഡലം എന്ന പ്രത്യേകതയും ആറന്മുളക്കുണ്ട്. സിറ്റിംഗ് എം.എല്‍.എയും ആരോഗ്യ വകുപ്പ് മന്ത്രിയുമായ വീണാ ജോര്‍ജ്ജ് ആണ് ഇടതുപക്ഷ സ്ഥാനാര്‍ഥി. അതുകൊണ്ടുതന്നെ യു.ഡി.എഫിന് ഇവിടെ അനായാസം വിജയിക്കാമെന്ന കണക്കുകൂട്ടലാണ് ആറന്മുളയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി മോഹികളുടെ എണ്ണം കൂട്ടിയത്. സീറ്റ് ലഭിക്കില്ലെങ്കിലും സ്ഥാനാര്‍ഥി പരിഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ വ്യക്തിപരമായി ഭാവിയില്‍ ഗുണംചെയ്യുമെന്ന് പലരും കണക്കു കൂട്ടുന്നു. അതുകൊണ്ടുതന്നെ വാര്‍ത്തകളില്‍ മിക്കവരും  ഇടം പിടിച്ചിട്ടുണ്ട്.

ആറന്മുളയില്‍ മത്സരിക്കുവാന്‍ മുതിര്‍ന്ന നേതാക്കളില്‍ പലരും താല്‍പ്പര്യം പറഞ്ഞിട്ടുണ്ടെങ്കിലും ഇത്തവണ സാധ്യത യുവ നേതാക്കള്‍ക്കായിരിക്കുമെന്നാണ് സൂചനകള്‍. വിജയസാധ്യത മാത്രമായിരിക്കും പരിഗണിക്കുക. ആറന്മുള മണ്ഡലത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേരുകള്‍ എറണാകുളം കോലഞ്ചേരി സ്വദേശിയായ അഡ്വ.അബിന്‍ വര്‍ക്കിയുടെയും യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ്‌ ഇന്ദുചൂഡന്റെയുമാണ്‌. കൂടാതെ മുന്‍ ഡി.സി.സി പ്രസിഡന്റ് പി.മോഹന്‍രാജ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.പഴകുളം മധു, ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ്‌ കൊച്ചുപറമ്പില്‍, ഡി.സി.സി.വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി എന്‍. ഷൈലാജ് എന്നിവരുടെ പേരുകളും പരിഗണനാ പട്ടികയില്‍ ഉണ്ട്.

യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയും കോണ്‍ഗ്രസിലെ യുവ നേതാവുമാണ് അബിന്‍ വര്‍ക്കി കോടിയാട്ട്. പത്തനംതിട്ട ജില്ലയിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അബിന്‍ വര്‍ക്കി യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കായി വോട്ട് അഭ്യര്‍ഥിച്ച് പ്രചാരണ രംഗത്ത് സജീവമായിരുന്നു. പത്തനംതിട്ട ജില്ലയിലും ആറന്മുള മണ്ഡലത്തിലും സുപരിചിതനാണ് അഡ്വ.അബിന്‍ വര്‍ക്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും എന്‍.എസ്.യു ദേശീയ സെക്രട്ടറിയുമായിരുന്ന ഇദ്ദേഹം കോലഞ്ചേരി ശ്രീ നാരായണ ഗുരുകുലം എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് സിവില്‍ എഞ്ചിനീയറിങ്ങിലും ലോ അക്കാദമിയില്‍ നിന്ന് നിയമത്തിലും ബിരുദം നേടിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി ഉപാധ്യക്ഷനായ നേതാവാണ് അബിന്‍ വര്‍ക്കി.

യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് സമരങ്ങളില്‍ കൊടിയ പീഡനം ഏറ്റുവാങ്ങി പാര്‍ട്ടിക്കുവേണ്ടി ജീവന്‍ ഹോമിച്ച ധീരനായ നേതാവ് ആര്‍. ഇന്ദുചൂഡന്റെ മകനാണ് വിജയ്‌ ഇന്ദുചൂഡന്‍. പ്രായത്തില്‍ കവിഞ്ഞ പക്വതയും വിനയവും അറിവും നേടിയിട്ടുള്ള  യുവനേതാവ് എന്ന പ്രത്യേകത വിജയ്‌ ഇന്ദുചൂഡനെ വ്യത്യസ്തനാക്കുന്നു. കെ.എസ്.യു വിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആണ്. പത്തനംതിട്ടയില്‍ നിരവധി സമരങ്ങള്‍ക്ക് നേത്രുത്വം നല്‍കുകയും ജയിലില്‍ പോകുകയും ചെയ്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...