തുടർചികിത്സക്ക് പണമില്ലാത്ത പ്രവാസിക്ക് സ്വാന്തനമേകി അബിൻ വർക്കി എംഎൽഎ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശ്വാസകോശ സംബന്ധമായ അസുഖംമൂലം കിടപ്പിലായി സാമ്പത്തിക പ്രതിസന്ധി മൂലം തുടർ ചികിത്സ ആശങ്കയിലായ പ്രവാസിക്ക് കൈത്താങ്ങായി ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ട്. ഈസ്റ്റ് ഓതറ വടികുളത്ത് എബനേസർ വീട്ടിൽ ബിൻസി രാജനാണ് എംഎൽഎ ഇടപെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിദഗ്ദ ചികിത്സ ലഭ്യമാക്കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ഷാർജയിലെ സ്വകാര്യ സൂപ്പർ മാർക്കറ്റിലെ ബില്ലിംഗ് സെക്ഷനിൽ ജോലി നോക്കി വരികയായിരുന്നു ബിൻസി. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് അജ്മാനിലുള്ള കലിഫ ഹോസ്പിറ്റലിൽ ചികിത്സിച്ച് വരികെയാണ് തുടർ ചികിത്സയ്ക്ക് ഭീമമായ തുക ആവശ്യമാണെന്ന വിവരം അറിഞ്ഞത്. തുടർന്ന് വിഷയം ബിൻസിയുടെ സഹോദരൻ ശ്രീകുമാർ മുഖേന അബിൻ വർക്കി എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.

തുടർന്ന് അബിൻ വർക്കി എംഎൽഎ ആരോഗ്യ മന്ത്രി കെ.മുരളീധരനെ നേരിൽ കണ്ട് രോഗിയുടെ ആരോഗ്യസ്ഥിതിയുടെ വിവരങ്ങൾ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് അടിയന്തിര ചികിത്സ ലഭ്യമാക്കാൻ ആരോഗ്യ മന്ത്രി നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ (25 വ്യാഴം) രണ്ട് മണിക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ ബിൻസിയെ ഡോക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം നേരിട്ടെത്തി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആണ് ഇതിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...