പത്തനംതിട്ട – ചെങ്ങന്നൂർ റൂട്ടിൽ പ്രിയദർശിനി ബസ് സർവീസ് അനുവദിച്ചു : അബിൻ വർക്കി എം.എൽ.എ.

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ട്രെയിൻ യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യത്തിന് ശാശ്വത പരിഹാരമായി പത്തനംതിട്ടയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് പുതിയ ‘പ്രിയദർശിനി’ ബസ് സർവീസ് അനുവദിച്ചതായി ആറന്മുള എം.എൽ.എ. അബിൻ വർക്കി അറിയിച്ചു. ഗതാഗത മന്ത്രി സി.പി.ജോണിനെ നേരിൽ കണ്ട് എം.എല്‍.എ. നൽകിയ നിവേദനത്തിന്റെ  അടിസ്ഥാനത്തിലാണ് പുതിയ സർവീസിന് വേഗത്തിൽ അംഗീകാരം ലഭിച്ചത്. ​ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ആദ്യ ട്രെയിൻ പുറപ്പെടുന്നതിന് മുൻപായി പത്തനംതിട്ട ഭാഗത്തുനിന്ന് യാത്രക്കാർക്ക് എത്തുന്നതിനും രാത്രിയിലെ അവസാന ട്രെയിൻ വന്നതിനുശേഷം പത്തനംതിട്ടയിലേക്ക് തിരികെ എത്തിച്ചേരുന്നതിനും ഏറെ ബുദ്ധിമുട്ടാണ് അനുഭവിച്ചിരുന്നത്.

ഈ യാത്രാദുരിതം ചൂണ്ടിക്കാട്ടിയാണ് അബിൻ വർക്കി എം.എൽ.എ. ഗതാഗത മന്ത്രിയെ കണ്ട് ബസ് സർവീസിന്റെ അനിവാര്യത ബോധ്യപ്പെടുത്തിയത്. ആദ്യ ട്രെയിനിന് സമയബന്ധിതമായി ചെങ്ങന്നൂരിൽ എത്തുന്ന രീതിയിലും രാത്രിയിലെ അവസാന ട്രെയിൻ എത്തിയ ശേഷം പത്തനംതിട്ടയിലേക്ക് തിരികെ സർവീസ് നടത്തുന്ന രീതിയിലുമാണ് ബസിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്. പുതിയ സർവീസ് ആരംഭിക്കുന്നതോടെ പത്തനംതിട്ട, ആറന്മുള മേഖലകളിലെ സ്ഥിരം യാത്രക്കാർക്കും ട്രെയിൻ യാത്രികർക്കും വലിയ ആശ്വാസമാകും. പുലർച്ചെ 4.15 ന് പത്തനംതിട്ടയിൽ നിന്ന് സർവീസ് ആരംഭിച്ച് ഇലന്തൂർ, കോഴഞ്ചേരി, ആറന്മുള വഴിയാകും ചെങ്ങന്നൂരില്‍ ബസ് എത്തിച്ചേരുക. വൈകിട്ട് 9.30 നാകും ചെങ്ങന്നൂർ നിന്ന് തിരികെ പത്തനംതിട്ടയിലേക്കുള്ള സർവീസ് ആരംഭിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണം ബമ്പർ 2026 ഭാഗ്യക്കുറിക്ക് വൻ ഡിമാൻഡ്

0
തിരുവനന്തപുരം: തിരുവോണം ബമ്പർ 2026 ഭാഗ്യക്കുറിക്ക് വൻ ഡിമാൻഡ്. നറുക്കെടുപ്പിന്...

സ്മാർട്ട്ഫോൺ സ്ക്രീൻഗാർഡുകൾക്ക് ബിഐഎസ് രജിസ്ട്രേഷൻ നിർബന്ധമാക്കി ; ഗുണനിലവാരം ഇല്ലാത്തവ നിരോധിക്കും

0
ന്യൂഡൽഹി : രാജ്യത്ത് സ്മാർട്ട്ഫോൺ സ്ക്രീൻ ഗാർഡുകൾക്കും ടെമ്പർഡ് ഗ്ലാസുകൾക്കും ബിഐഎസ്...

സർക്കാർ ആശുപത്രിയിൽ കരാർ ജീവനക്കാരിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം ; പ്രതിയെ...

0
ചെന്നൈ: തിരുവള്ളൂർ ജില്ലയിലെ പൊന്നേരി സർക്കാർ ആശുപത്രിയിൽ ജീവനക്കാരിയായ യുവതിയെ...

കെട്ടിട നിർമാണത്തിന്റെ പേരിൽ ആളുകളിൽ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ മാസ്റ്റർ ബിൽറ്റ് കമ്പനി...

0
തിരുവനന്തപുരം: കെട്ടിട നിർമാണത്തിന്റെ പേരിൽ ആളുകളിൽ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ...