രാഷ്​ട്രീയവിവാദത്തെ തുടര്‍ന്ന്​ സേവാഭാരതിയുടെ കോവിഡ്​ റിലീഫ്​ ഏജന്‍സി പദവി റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കടുത്ത രാഷ്​ട്രീയ വിവാദത്തെ തുടര്‍ന്ന്​ സേവാഭാരതിയുടെ കോവിഡ്​ റിലീഫ്​ ഏജന്‍സി പദവി റദ്ദാക്കി. ദുരന്തനിവാരണ അതോറിറ്റിയുടെ ജില്ല ചെയര്‍മാനായ ജില്ല കളക്​ടറാണ്​ സേവാഭാരതിയെ കോവിഡ്​ റിലീഫ്​ ഏജന്‍സിയായി പ്രഖ്യാപിച്ച്‌​ കഴിഞ്ഞയാഴ്ച ഉത്തരവിറക്കിയത്​. ഇത്​ ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിയിച്ചിരുന്നു.

സി.പി.എമ്മി​ന്റെ കീഴിലുള്ള സേവനവിഭാഗമായ ഐ.ആര്‍.പി.സി (ഇനിഷ്യേറ്റിവ്​ ഫോര്‍ റിഹാബിലിറ്റേഷന്‍ ആന്‍ഡ്​ പാലിയേറ്റിവ്​ കെയര്‍), മുസ്​ലിം ലീഗി​ന്റെ കീഴിലുള്ള സി.എച്ച്‌​ സെന്റര്‍ തുടങ്ങിയവയാണ്​ നിലവില്‍ ജില്ലയില്‍ കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ റിലീഫ്​ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍. ഇതില്‍ ഐ.ആര്‍.പി.സി, സി.എച്ച്‌​ സെന്റര്‍ തുടങ്ങിയ സംഘടനകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ സജീവവും പൊതുസ്വീകാര്യതയുമുള്ള സംഘടനകളാണ്​​. ആര്‍.എസ്​.എസി​ന്റെ  ദേശീയതലത്തിലുള്ള സേവനവിഭാഗമായ​ സേവാഭാരതി ജില്ലയില്‍ അത്ര സജീവമല്ല. ഇതാണ്​ വിവാദത്തിനും ചര്‍ച്ചകള്‍ക്കും​ വഴിതെളിച്ചത്​.

എതിര്‍പ്പ്​ രൂക്ഷമായതോടെ ഇത്തരവിറക്കിയ കളക്​ടര്‍ സമ്മര്‍ദത്തിലായി. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ്​ പദവി റദ്ദാക്കാന്‍ തീരുമാനിച്ചത്​. കോവിഡ്​ പ്രതിരോധത്തിനുള്ള ആയുഷ്​ മരുന്ന്​ വിതരണത്തിന്​ സേവാഭാരതിയെ ചുമലപ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്​ വിവാദമായതിനിടയിലാണ്​ കണ്ണൂരില്‍ സേവാഭാരതിക്ക്​ കോവിഡ്​ റിലീഫ്​ ഏജന്‍സി പദവി നല്‍കിയത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....