ഗർഭഛിദ്രം 24 ആഴ്‌ചവരെ : ബിൽ ലോക്‌സഭയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഗർഭഛിദ്രത്തിനുള്ള സമയപരിധി 20 ആഴ്‌ചയിൽനിന്ന്‌ 24 ആഴ്‌ചയായി ഉയർത്തുന്ന ബിൽ കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധനാണ്‌ ബിൽ തിങ്കളാഴ്‌ച ലോക്‌സഭയിൽ അവതരിപ്പിച്ചത്‌.

ബലാൽസംഗത്തിന്‌ ഇരയാക്കപ്പെട്ട്‌ ഗർഭിണികളാകുന്നവർ, ഗർഭം അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന്‌ അപകടം സംഭവിക്കാവുന്ന സാഹചര്യങ്ങൾ, കുട്ടി ജനിച്ചാൽ ഗുരുതരമായ വൈകല്യങ്ങളുണ്ടാകാനുള്ള സാധ്യത തുടങ്ങിയ സാഹചര്യങ്ങളിലാണ്‌ ഗർഭഛിദ്ര കാലാവധി 24 ആഴ്‌ചവരെയായി ഉയർത്തിയത്‌. ഇത്തരം സാഹചര്യങ്ങൾ മുൻനിർത്തിയാണ്‌ ഗർഭഛിദ്രമെന്ന്‌ രണ്ട്‌ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തണം. അനുമതി നൽകുന്നതിന്‌ സംസ്ഥാനങ്ങളിൽ പ്രത്യേക മെഡിക്കൽ ബോർഡിന്‌ രൂപം നൽകണം.

മെഡിക്കൽ ബോർഡിൽ ഒരു ഗൈനക്കോളജിസ്റ്റ്‌, പീഡിയാട്രിഷൻ, റേഡിയോളജിസ്റ്റ്‌ എന്നിവർ ഉണ്ടാകണം. മറ്റ്‌ അംഗങ്ങളെ സംസ്ഥാനങ്ങൾക്ക്‌ തീരുമാനിക്കാം. ഗർഭഛിദ്രത്തിന്‌ വിധേയയാകുന്ന സ്‌ത്രീയുടെ പേര്‌ പരസ്യപ്പെടുത്തരുത്‌. ഇത്‌ ലംഘിച്ചാൽ ഒരു വർഷംവരെ തടവ്‌ ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...